കിവീസിനെതിരെ നിര്‍ണായക ടി20 മത്സരത്തില്‍ ഇന്ത്യക്ക് ടോസ്; ഇരു ടീമിലും മാറ്റം

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. യൂസ്‌വേന്ദ്ര ചാഹലിന് പകരം ഉമ്രാന്‍ മാലിക്ക് ടീമിലെത്തി. മുന്‍നിരയില്‍ ഒരു മാറ്റം വരുത്തിയിട്ടില്ല. ഇതോടെ പൃഥ്വി ഷാ തന്റെ രണ്ടാം വരവിനായി വീണ്ടും കാത്തിരിക്കേണ്ടി വന്നു.

India won the toss against New Zealand in third T20 saa

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരെ പരമ്പരയുടെ വിധിനിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്് പരമ്പര സ്വന്തമാക്കാം. 

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. യൂസ്‌വേന്ദ്ര ചാഹലിന് പകരം ഉമ്രാന്‍ മാലിക്ക് ടീമിലെത്തി. മുന്‍നിരയില്‍ ഒരു മാറ്റം വരുത്തിയിട്ടില്ല. ഇതോടെ പൃഥ്വി ഷാ തന്റെ രണ്ടാം വരവിനായി വീണ്ടും കാത്തിരിക്കേണ്ടി വന്നു. ന്യൂസില്‍ഡും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ജേക്കബ് ഡഫിക്ക് പകരം ബെന്‍ ലിസ്റ്റര്‍ ടീമിലെത്തി. 

ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ബെന്‍ ലിസ്റ്റര്‍, ബ്ലെയര്‍ ടിക്‌നര്‍.

കാണാനുള്ള വഴികള്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ഡിസ്‌നി+ഹോട്സ്റ്റാറിലൂടെയും ഇന്ത്യയില്‍ മത്സരം തല്‍സമയം കാണാം. അതേസമയം ന്യൂസിലന്‍ഡില്‍ സ്‌കൈ സ്‌പോര്‍ട്‌സ് ന്യൂസിലന്‍ഡാണ് മത്സരത്തിന്റെ സംപ്രേഷകര്‍. ഓസ്ട്രേലിയയില്‍ ഫോക്‌സ് സ്‌പോര്‍ട്‌സിലൂടെയും മത്സരം തല്‍സമയം കാണാം.

റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ലഖ്നൗവില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നേരത്തെ ഏകദിന പരമ്പര നേടിയ ഇന്ത്യക്ക് ടി20 പരമ്പരയും വിട്ടുകൊടുക്കാതിരിക്കണം.

ബ്ലാസ്‌റ്റേഴ്‌സിന് ശേഷിക്കുന്നത് അഞ്ച് മത്സരങ്ങള്‍! ലക്ഷ്യം വ്യക്തമാക്കി പരിശീലകന്‍ വുകോമാനോവിച്ച്

Latest Videos
Follow Us:
Download App:
  • android
  • ios