ബംഗ്ലാദേശിനെതിരെ ആദ്യ ടി20: ഇന്ത്യക്ക് ടോസ്, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം! സഞ്ജു വിക്കറ്റ് കീപ്പര്‍
മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഇന്നിംഗ്‌സും ഓപ്പണ്‍ ചെയ്യും.
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തും. വരുണ്‍ ചക്രവര്‍ത്തി ടീമില്‍ സ്ഥാനം പിടിച്ചപ്പോള്‍ രവി ബിഷ്‌ണോയ് പുറത്തായി. രണ്ട് വീതം സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും സ്പിന്നര്‍മാരും ഉള്‍പ്പെടുന്നതാണ് ടീം. നിതിഷ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ് എന്നിവരേയും ബൗളര്‍മാരായി ഉപയോഗിക്കാം. മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഇന്നിംഗ്‌സും ഓപ്പണ്‍ ചെയ്യും. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ ടി20യാണ് നടക്കുന്നത്. രണ്ട് ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്.
'എയര്‍ ഇന്ത്യക്ക് നന്ദിയുണ്ടേ'! പൊട്ടിത്തകര്‍ന്ന ബാഗിന്റെ ചിത്രം കാണിച്ച് ഹോക്കി താരം റാണി രാംപാല്‍
ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് ഹൃദോയ്, മഹ്മൂദുള്ള, ജാക്കര്‍ അലി, മെഹിദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്മാന്‍, ഷോറിഫുള്‍ ഇസ്ലാം.
ടെസ്റ്റ് പരമ്പരയിലെ നാണക്കേട് മായ്ക്കാനാണ് ബംഗ്ലാദേശ് ഇറങ്ങുന്നതെങ്കില്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ ടി20 പരമ്പരയും തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യരകുമാറിന് കീഴില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. പരിക്കിന് ശേഷം സൂര്യകുമാര്‍ യാദവ് ദേശീയ കുപ്പായത്തിലേക്ക് മടങ്ങിവരുന്ന മത്സരം കൂടിയാണിത്.