വനിതാ ടി20 ലോകകപ്പ്: ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ്; രണ്ട് മലയാളി താരങ്ങള്‍ ടീമില്‍

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയോടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റ ഇന്ത്യക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം.

India Women vs Sri Lanka Women Live Updates, India Won the toss and choose to bat

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കൻ വനിതികള്‍ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പാകിസ്ഥാനെതിരായ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെയും ഇറങ്ങുന്നത്. മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.

അതേസമയം, ശ്രീലങ്കൻ ടീമില്‍ ഒരു മാറ്റമുണ്ട്. ഹസിനി പേരേരക്ക് പകരം അമ കാഞ്ചന ലങ്കയുടെ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയോടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റ ഇന്ത്യക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. രണ്ടാം മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യക്ക് അവസാന മത്സരത്തില്‍ ഓസ്ട്രേലിയയാണ് എതിരാളികള്‍.

പാകിസ്ഥാന് തിരിച്ചടി, ഒറ്റ ദിവസം കൊണ്ട് പാക് സ്കോറിന് അടുത്തെത്തി ഇംഗ്ലണ്ട്; റൂട്ടിനും ബ്രൂക്കിനും സെഞ്ചുറി

ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: വിഷ്മി ഗുണരത്‌നെ, ചമാരി അത്തപത്തു, ഹർഷിത സമരവിക്രമ, കവിഷ ദിൽഹാരി, നിലാക്ഷി ഡി സിൽവ, അനുഷ്‌ക സഞ്ജീവനി, അമ കാഞ്ചന, സുഗന്ധിക കുമാരി, ഇനോഷി പ്രിയദർശനി, ഉദേഷിക രബോധനി, ഇനോഷി പ്രബോധനി, ഇനോഷി.

ഇന്ത്യൻ വനിതകൾ പ്ലേയിംഗ് ഇലവൻ: ഷഫാലി വർമ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, റിച്ച ഘോഷ്, ദീപ്തി ശർമ, സജീവൻ സജന, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, ആശാ ശോഭന, രേണുക താക്കൂർ സിങ്.

Latest Videos
Follow Us:
Download App:
  • android
  • ios