Asianet News MalayalamAsianet News Malayalam

വനിതാ ഏഷ്യാ കപ്പ് സെമി: ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ, വിജയലക്ഷ്യം 81 റണ്‍സ്

പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് പിന്നീട് നിലയുറപ്പിക്കാനായില്ല.

India Women vs Bangladesh Women, 1st Semi Final Live Updates Bangladesh sets 81 runs target for India Women
Author
First Published Jul 26, 2024, 3:34 PM IST | Last Updated Jul 26, 2024, 3:34 PM IST

ധാക്ക: വനിതാ ഏഷ്യാ കപ്പ് സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 81 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗർ സുല്‍ത്താനയും 19 റണ്‍സുമായി പുറത്താകാതെ നിന്ന ഷോര്‍ന അക്തറും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി രേണുകാ സിംഗ് 10 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രാധാ യാദവ് 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ദിലാര അക്തറെ(6) പുറത്താക്കിയ രേണുകാ സിംഗാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. തന്‍റെ രണ്ടാം ഓവറില്‍ ഇഷ്മാ താന്‍ജിമിനെ(8)യും മൂന്നാം ഓവറില്‍ മുര്‍ഷിദ ഖാതൂനിനെയും(4) വീഴ്ത്തി രേണുക ബംഗ്ലാദേശിന്‍റെ തലയരിഞ്ഞു.

ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരായ മുംബൈ ഇന്ത്യൻസ് ആരാധകരുടെ കൂവല്‍, ഒടുവില്‍ പ്രതികരിച്ച് ജസ്പ്രീത് ബുമ്ര

ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന പൊരുതി നിന്നെങ്കിലും കൂടെ പൊരുതാന്‍ ആരുമില്ലാതായി. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് പിന്നീട് നിലയുറപ്പിക്കാനായില്ല. റുമാന അഹമ്മദിനെ(1)രാധാ യാദവും റബേയ ഖാനെ(1) പൂജ വസ്ട്രക്കറും റിതു മോണിയെ(5) ദീപ്തി ശര്‍മയും പുറത്താക്കിയതോടെ 44-6ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശ് പതിനാറാം ഓവറിലാണ് 50 റണ്‍സ് പോലും കടന്നത്.

ഷോര്‍ണ അക്തറിനെ(19*) കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന(51 പന്തില്‍ 32) നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ 80 റണ്‍സിലെത്തിച്ചത്. ഇന്ത്യക്കായി രേണുക സിംഗ് നാലോവറില്‍ 10 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രാധാ യാദവ് 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശര്‍മ നാലോവറില്‍ 14 റണ്‍സിന് ഒരു വിക്കറ്റെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios