അക്കാര്യത്തില്‍ ഒരു തീരുമാനമായി! ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ, പാകിസ്ഥാനിലേക്കില്ല

അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9വരെ പാകിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക.

india will not travel to paksitan for icc champions trophy

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ല. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്കില്ലെന്ന് ബിസിസിഐ, ഐസിസിയെ രേഖാമൂലം അറിയിച്ചു. സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്. പാകിസ്ഥാന് പകരം ചാമ്പ്യന്‍സ് ട്രോഫിയിലെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ദുബായില്‍ കളിക്കാമെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9വരെ പാകിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക. കഴിഞ്ഞ മാസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ധറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് ബന്ധങ്ങം സാധാരണഗതിയിലാക്കുന്ന രീതിയിലുള്ള ചര്‍ച്ചകളും ഇരുവരും നടത്തി. സാധാരണഗതിയിലാകുമെന്ന പ്രതീക്ഷ കൂടിയാണ് ബിസിസിഐ തീരുമാനത്തോടെ അസ്ഥാനത്തായത്.

ദുലീപ് ട്രോഫിക്കിടെ തന്നെ സൂര്യ അക്കാര്യം സംസാരിച്ചിരുന്നു! സഞ്ജു രഹസ്യം വെളിപ്പെടുത്തുന്നു 

2015നുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. പാക് ആഭ്യന്ത്രമന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ സയ്യിദ് മൊഹ്‌സിന്‍ നഖ്വിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ വേദിയായ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കാന്‍ തയാറാവാത്തതിനെത്തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.

ഇന്ത്യയുടെ മത്സരങ്ങള്‍ എല്ലാം ലാഹോറില്‍ നടത്താമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ഇപ്പോഴത്തെ ഫിക്‌സ്ച്ചര്‍ പ്രകാരം 20 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങള്‍ ലാഹോറില്‍ കളിക്കും. അഞ്ചെണ്ണം റാവല്‍പിണ്ടിയിലും രണ്ട് മത്സരങ്ങള്‍ക്ക് കറാച്ചിയും വേദിയാകും. ഫൈനലും ലാഹോറിലാണ് നടക്കുക. ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം റഷീദ് ലത്തീഫ് വ്യക്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios