രോഹിത്തും കോലിയും സൂര്യയും ഇറങ്ങിയില്ല, സന്നാഹ മത്സരത്തിലെ തോല്‍വിയിലും തിളങ്ങി രാഹുലും അശ്വിനും ഹര്‍ഷലും
സൂര്യകുമാറിന്‍റെ അഭാവത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയത്. 9 പന്തില്‍ രണ്ട് സിക്സ് അടക്കം 17 റണ്‍സടിച്ച ഹാര്‍ദ്ദിക്കും നിലയുറപ്പിക്കാതെ മടങ്ങി. പിന്നീടെത്തിയ അക്സര്‍ പട്ടേല്‍ ഏവ് പന്തില്‍ രണ്ട് റണ്‍സെടുത്തപ്പോള്‍ ഫിനിഷറായ ദിനേശ് കാര്‍ത്തിക്കിന് 14 പന്തില്‍ 10 റണ്‍സെ നേടാനായുള്ളു.
പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടായി ഇന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ രണ്ടാം സന്നാഹ മത്സരത്തിനിറങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മന്‍ നായകന്‍ വിരാട് കോലിയും സൂര്യകുമാര്‍ യാദവും ബാറ്റിംഗിന് ഇറങ്ങിയില്ല. പ്ലേയിംഗ് ഇലവനില്‍ രോഹിത്തിന്‍റെ പേരുണ്ടായിരുന്നെങ്കിലും ഓപ്പണര്‍ സ്ഥാനത്ത് കെ എല്‍ രാഹുലിനൊപ്പം ഇറങ്ങിയത് റിഷഭ് പന്തായിരുന്നു. 11 പന്ത് നേരിട്ട റിഷഭ് പന്ത് ഒരു സിക്സ് പറത്തിയെങ്കിലും 9 റണ്‍സുമായി നിരാശപ്പെടുത്തി. വണ്‍ ഡൗണായി എത്തിയ ദീപക് ഹൂഡ ഒമ്പത് പന്ത് നേരിട്ടെങ്കിലം ഒരു ബൗണ്ടറി സഹിതം ആറ് റണ്‍സുമായി ക്രീസ് വിട്ടു.
സൂര്യകുമാറിന്‍റെ അഭാവത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയത്. 9 പന്തില്‍ രണ്ട് സിക്സ് അടക്കം 17 റണ്‍സടിച്ച ഹാര്‍ദ്ദിക്കും നിലയുറപ്പിക്കാതെ മടങ്ങി. പിന്നീടെത്തിയ അക്സര്‍ പട്ടേല്‍ ഏവ് പന്തില്‍ രണ്ട് റണ്‍സെടുത്തപ്പോള്‍ ഫിനിഷറായ ദിനേശ് കാര്‍ത്തിക്കിന് 14 പന്തില്‍ 10 റണ്‍സെ നേടാനായുള്ളു. അശ്വിന്‍ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ തുടക്കത്തില്‍ മെല്ലെപ്പോക്കിലായിരുന്നെങ്കിലും കെ എല്‍ രാഹുല്‍ 55 പന്തില്‍ 74 റണ്‍സടിച്ച് തിളങ്ങി. ഒമ്പത് ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് രാഹുലിന്‍റെ പ്രകടനം. ഇതില്‍ പതിനെട്ടാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സും ഒരു ഫോറും അടിച്ചതാണ് രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെ നേടാനായിരുന്നുള്ളു.
വനിതാ ഏഷ്യാ കപ്പ്: അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലില്‍
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്ട്രേലിയ നിക് ഹോബ്സണ്‍(41 പന്തില്‍ 64), ഡാര്‍സി ഷോട്ട്(38 പന്തില്‍ 54) എന്നിവരുടെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സടിച്ചത്. ഇന്ത്യക്കായി നാലോവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആര്‍ അശ്വിനും നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും ബൗളിംഗില്‍ തിളങ്ങി. കോലിയും രോഹിത്തും സൂര്യയും ബാറ്റിംഗിനിറങ്ങാത്തതിന് ടീം മാനേജ്മെന്‍റ് ഇതുവരെ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.