ലീഡെടുക്കാന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും! മൂന്നാം ടി20യെ കുറിച്ച് അറിയേണ്ടതെല്ലാം
പേസിനും ബൗണ്‍സിനും പേരുകേട്ട പിച്ചാണ് സെഞ്ചൂറിയനിലേത്. പേസര്‍മാര്‍ക്ക് വലിയ സഹായം പിച്ചില്‍ നിന്ന് ലഭിക്കും.
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിക്കായി ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 8.30നാണ് മത്സരം. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ചു. ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്നം. മുന്‍നിര താരങ്ങള്‍ക്ക് സ്ഥിരതയോടെ കളിക്കാാവുന്നില്ല. അഭിഷേക് ശര്‍മ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ രണ്ടാം മത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ റണ്‍സെടുക്കാതെ പുറത്തായി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും റിങ്കു സിംഗിനും കാര്യമായ സംഭാവന നല്‍കാന്‍ കഴിയുന്നില്ല.
പിച്ച് റിപ്പോര്‍ട്ട്
പേസിനും ബൗണ്‍സിനും പേരുകേട്ട പിച്ചാണ് സെഞ്ചൂറിയനിലേത്. പേസര്‍മാര്‍ക്ക് വലിയ സഹായം പിച്ചില്‍ നിന്ന് ലഭിക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് എടുക്കാനാണ് സാധ്യത കൂടുതല്‍. അവസാന ടി20യില്‍ കൂറ്റന്‍ സ്‌കോര്‍ പിറന്ന ഗ്രൗ്ട് കൂടിയാണിത്. 2023ല്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിന്‍ഡീസ് 258 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ദക്ഷണാഫ്രിക്ക സ്‌കോര്‍ മറികടക്കുകയും ചെയ്തു. 517 റണ്‍സാണ് മത്സരത്തില്‍ പിറന്നത്. 35 സിക്സുകളും മത്സരത്തിലുണ്ടായിരുന്നു. 100 റണ്‍സാണ് സെഞ്ചൂറിയനിലെ ഏറ്റവും ചെറിയ സ്‌കോര്‍.
കാലാവസ്ഥ
അക്യുവെതറിന്റെ അടിസ്ഥാത്തില്‍ നാളെ സെഞ്ചൂറിയനില്‍ 25% മഴ പെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ മത്സരത്തിന് കാത്തിരിക്കുന്ന ആരാധകര്‍ നിരാശപ്പെടേണ്ടതില്ല. മത്സരം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി 8.30നും. ഉച്ചയ്ക്ക് 12 മണിക്ക് 5% മഴ പെയ്യാനുള്ള സാധ്യതയുണ്ടെങ്കിലും, ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 11 മണി വരെ മഴയ്ക്ക് സാധ്യതയില്ല. ഈ സമയങ്ങളില്‍ കാലാവസ്ഥ ഭാഗികമായി തെളിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ കാലാവസ്ഥ വില്ലനാവില്ല.
മത്സരം എവിടെ കാണാം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്‌പോര്‍ട്‌സ് 18നാണ്. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 ചാനലില്‍ മത്സരം കാണാന്‍ സാധിക്കും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മത്സരം ജിയോ സിനിമാ ആപ്പിലും കാണാം.
അഭിഷേക് പുറത്തേക്ക്?
മാറ്റമുണ്ടാകാന്‍ സാധ്യതയുള്ള ഏരിയ ഓപ്പണിംഗ് സ്ഥാനമാണ്. ഓപ്പണിംഗില്‍ അഭിഷേക് ശര്‍മയുടെ മങ്ങിയ ഫോമാണ് ഇന്ത്യക്ക് തലവേദന. ഐപിഎല്ലിലും സിംബാബ്വെക്കെതിരെയും തകര്‍ത്തടിച്ചെങ്കിലും പിന്നീടിതുവരെ അഭിഷേകില്‍ നിന്ന് വലിയ ഇന്നിംഗ്സുകളൊന്നും പിറന്നിട്ടില്ല. ഈ സാഹചര്യത്തില്‍ നാളെ അഭിഷേക് ശര്‍മക്ക് പകരം ഓപ്പണിംഗില്‍ ഇന്ത്യ ജിതേഷ് ശര്‍മക്ക് അവസരം നല്‍കാന്‍ സാധ്യതയേറെയാണ്. അഭിഷേകും സഞ്ജുവും മാത്രമാണ് ടീമിലെ ഓപ്പണര്‍മാരെന്നതിനാല്‍ ഇന്ത്യക്ക് മുന്നില്‍ മറ്റ് സാധ്യതകളില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, രണ്‍ദീപ് സിംഗ്/ തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്/ യാഷ് ദയാല്‍, ആവേഷ് ഖാന്‍/വിജയ്കുമാര്‍ വൈശാഖ്, വരുണ്‍ ചക്രവര്‍ത്തി.