ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20: കാലാവസ്ഥ കളിച്ചില്ലെങ്കില്‍ റണ്ണൊഴുകും, പിച്ച് റിപ്പോര്‍ട്ട്
വൈകിട്ട് ഏഴ് മണിക്ക് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. 6.30ന് ടോസ് വീഴും. സ്റ്റാര്‍ സ്പോര്‍ട്സ് ആണ് ഇന്ത്യയിലെ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിസ്നി+ ഹോട്സ്റ്റാറിലൂടെ മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത് എല്ലാവര്‍ക്കും അവസരം നല്‍കാനാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. പിന്നാലെ വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു. ഇതോടെ ടീമില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പായി. ശ്രേയസ് അയ്യര്‍ കോലിക്ക് പകരം ടീമിലെത്തും. സൂര്യകുമാര്‍ യാദവ് മൂന്നാമനായി ക്രീസിലെത്തുമ്പോള്‍ റിഷഭ് പന്തിനെ ഓപ്പണറാക്കാനും സാധ്യതയേറെയാണ്. മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാം....
വേദി, സമയം, കാണാനുള്ള വഴികള്‍
വൈകിട്ട് ഏഴ് മണിക്ക് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. 6.30ന് ടോസ് വീഴും. സ്റ്റാര്‍ സ്പോര്‍ട്സ് ആണ് ഇന്ത്യയിലെ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിസ്നി+ ഹോട്സ്റ്റാറിലൂടെ മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
നേര്‍ക്കുനേര്‍
ഇതിന് മുമ്പ് 22 തവണ ഇരു ടീമുകള്‍ ടി20യില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഇന്ത്യയുടെ പേരിലാണ്. 13 വിജയങ്ങള്‍ ഇന്ത്യ അക്കൗണ്ടിലാക്കി. എട്ട് മത്സരങ്ങളില്‍ ദക്ഷിാണാഫ്രിക്ക ജയിച്ചു. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല.
കാലാവസ്ഥ
പരമ്പരയിലെ രണ്ട് മത്സരങ്ങളും നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു. ഇന്‍ഡോറിലും കാലാവസ്ഥ അനുകൂലമാണ്.
പിച്ച് റിപ്പോര്‍ട്ട്
ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. 70 ശതമാനം വിജയവും രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കായിരുന്നു. ബാറ്റ്‌സ്മാന്മാരുടെ സ്വര്‍ഗമാണ് ഹോള്‍ക്കര്‍ സ്‌റ്റേഡിയം. ചെറിയ ഗ്രൗണ്ടാണെന്നുള്ളതും ബാറ്റര്‍മാരെ സഹായിക്കും.
സാധ്യതാ ഇലവന്‍
ഇന്ത്യ: റിഷഭ് പന്ത്, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ഉമേഷ് യാദവ്, അര്‍ഷ്ദീപ് സിംഗ്.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, റിലീ റൂസ്സോ, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, തബ്രിസ് ഷംസി, ആന്റിച്ച് നോര്‍ജെ.