അര്‍ഷ്ദീപിന് ഒരോവറില്‍ മൂന്ന് വിക്കറ്റ്, തലപോയി ദക്ഷിണാഫ്രിക്ക; അഞ്ച് വിക്കറ്റ് നഷ്ടം
ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്ക ഞെട്ടി. വായുവില്‍ പന്ത് അകത്തേക്കും പുറത്തേക്കും സ്വിംഗ് ചെയ്ത ദീപക് ചാഹര്‍ ഓവറിലെ അവസാന പന്തില്‍ മനോഹരമായൊരു ഇന്‍സ്വിംഗറിലൂടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയുടെ മിഡില്‍ സ്റ്റംപെടുത്തു. നാലു പന്ത് നേരിട്ട ബാവുമക്ക് അക്കൗണ്ട് തുറക്കാനായില്ല.
തിരുവനന്തപുരം:ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച. തുടക്കത്തില്‍ പേസിനെ തുണച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ ഓവറില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് അര്‍ഷ്ദീപിന്‍റെ രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ദീപക് ചാഹര്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി ദക്ഷിണാഫ്രിക്കയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു.
പവര്‍ പ്ലേ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലാണ്. 16 പന്തില്‍ 17 റണ്‍സോടെ ഏയ്ഡന്‍ മാര്‍ക്രവും 8 പന്തില്‍ 9 റണ്‍സോടെ വെയ്ന്‍ പാര്‍ണലും ക്രീസില്‍. ക്യാപ്റ്റന്‍ ടെംബാ ബാവുമ, ക്വിന്‍റണ്‍ ഡി കോക്ക്, റിലീ റോസോ, ഡേിവിഡ് മില്ലര്‍, ട്രൈസ്റ്റന്‍ സ്റ്റബ്സ് എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് പവര്‍പ്ലേയില്‍ നഷ്ടമായത്. ഇന്ത്യക്കായി അര്‍ഷ്ദീപ് മൂന്നും ചാഹര്‍ രണ്ടും വിക്കറ്റെടുത്തു.
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത; സൂപ്പര്‍ പേസര്‍ തിരിച്ചെത്തുന്നു
ആദ് ഓവറില്‍ തന്നെ സൂചന നല്‍കി ചാഹര്‍
ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്ക ഞെട്ടി. വായുവില്‍ പന്ത് അകത്തേക്കും പുറത്തേക്കും സ്വിംഗ് ചെയ്ത ദീപക് ചാഹര്‍ ഓവറിലെ അവസാന പന്തില്‍ മനോഹരമായൊരു ഇന്‍സ്വിംഗറിലൂടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയുടെ മിഡില്‍ സ്റ്റംപെടുത്തു. നാലു പന്ത് നേരിട്ട ബാവുമക്ക് അക്കൗണ്ട് തുറക്കാനായില്ല.
വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ സൂചന മാത്രമായിരുന്നു അത്. പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ രണ്ടാം പന്തില്‍ തന്നെ അപകടകാരിയായ ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ(1) സ്റ്റംപിളക്കിയ അര്‍ഷ്ദീപ് അഞ്ചാമത്തെ പന്തില്‍ റോസോയെ(0) വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായിരുന്ന ഡേവിഡ് മില്ലറെ ഗോള്‍ഡന്‍ ഡക്കാക്കി അര്‍ഷ്ദീപ് മൂന്നാമത്തെ പ്രഹരവുമേല്‍പ്പിച്ചു.
ലോകകപ്പിന് മുമ്പ് ബുമ്രക്ക് വീണ്ടും പരിക്ക്, ആരാധകര്‍ക്ക് നിരാശവാര്‍ത്തയുമായി രോഹിത്
അവിടംകൊണ്ടും തീര്‍ന്നില്ല. തന്‍റെ രണ്ടാം ഓവറില്‍ ട്രൈസ്റ്റന്‍ സ്റ്റബ്സിനെ തേര്‍ഡ് മാനില്‍ അര്‍ഷ്ദീപിന്‍റെ കൈകളിലേക്ക് ചാഹര്‍ പറഞ്ഞയച്ചു. ഇതോടെ 9/5ലേക്ക് കൂപ്പുകുത്തിയ ദക്ഷണാഫ്രിക്ക ടി20 ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം തുടക്കമെന്ന നാണക്കേടും കാര്യവട്ടത്ത് കുറിച്ചു. നാലാം ഓവറില്‍ വിക്കറ്റ് നഷ്ടമായില്ലെങ്കിലും നാലു റണ്‍സെ ദക്ഷിണാഫ്രിക്കക്ക് നേടാനായുള്ളു. പവര്‍ പ്ലേയിലെ അവസാന രണ്ടോവറില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്നെങ്കിലും ദക്ഷിണാഫ്രിക്കക്ക് ഒമ്പത് റണ്‍സ് മാത്രമാണ് നേടാനായത്.