ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20: കാലാവസ്ഥ റിപ്പോര്‍ട്ട് പുറത്ത്; രാവിലെ മഴ സാധ്യത, മത്സരത്തെ ബാധിച്ചേക്കില്ല
നാളെ മത്സരം നടക്കാനിരിക്കെ കാലാവസ്ഥ ചതിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാളെ രണ്ടാം ടി20ക്ക് ഇറങ്ങുകയാണ് ഇന്ത്യ. കെബെര്‍ഹ, സെന്റ് ജോര്‍ജ് പാര്‍ക്കില്‍ വൈകിട്ട് 7.30നാണ് മത്സരം. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്താനുള്ള അവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ഡര്‍ബനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ (50 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു.
നാളെ മത്സരം നടക്കാനിരിക്കെ കാലാവസ്ഥ ചതിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തിന് മഴ ഭീഷണിയുണ്ടായിരുന്നെങ്കിലും മത്സരസമയത്ത് മഴ മാറിനിന്നു. നാളെയും മത്സരത്തെ ബാധിക്കുന്ന രീതിയില്‍ മഴയുണ്ടാവില്ല. അക്യുവെതര്‍ പ്രകാരം രാവിലെ ഏഴ് മണി മുതല്‍ 10 വരെ 60 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. മത്സരം മുടക്കുന്ന രീയിയില്‍ മഴയുണ്ടായിവില്ല. രണ്ടാം ടി20 നടക്കുന്ന സമയത്ത് 20 ശതമാനം മാത്രമാണ് മഴ സാധ്യത. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ നിരാശപ്പെടേണ്ടിതില്ലെന്ന് അര്‍ത്ഥം.
അക്കാര്യത്തില്‍ ഒരു തീരുമാനമായി! ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ, പാകിസ്ഥാനിലേക്കില്ല
മത്സരം എവിടെ കാണാം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്പോര്‍ട്സ് 18നാണ്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18 ചാനലില്‍ മത്സരം കാണാന്‍ സാധിക്കും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മത്സരം ജിയോ സിനിമാ ആപ്പിലും കാണാം.
നേര്‍ക്കുനേര്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 16 മത്സരങ്ങള്‍ ജയിച്ചു. 11 മത്സരങ്ങളില്‍ പരാജയമറിഞ്ഞു. ഒരു കളി മാത്രം ഫലമില്ലാതെ അവസാനിച്ചു. 2023-ല്‍ ടി20 പരമ്പരയ്ക്കായി ഇന്ത്യ, ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. അന്ന് പരമ്പര 1-1 സമനിലയില്‍ പിരിഞ്ഞു. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
രണ്ടാം ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍ / അവേഷ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്.
മുഴുവന്‍ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍, യാഷ് ദയാല്‍.