ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20: ആരാധകരെ കാത്ത് നിരാശപ്പെടുത്തുന്ന വാര്‍ത്ത; മത്സരത്തിന് കാലാവസ്ഥ വില്ലന്‍

ആദ്യ മത്സരം മഴയെടുത്തേക്കുമെന്നാണ് ഡര്‍ബനില്‍ നിന്നുള്ള വാര്‍ത്ത. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും.

india vs south africa first t20 match weather report and more

ഡര്‍ബന്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരത്തിന് മഴ ഭീഷണി. ഡര്‍ബനില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ആദ്യ മത്സരം. സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍. ഈ മാസം അവസാനം ആരംഭിക്കുന്ന ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഒരുക്കുന് തിരക്കിലാണ് ഗംഭീര്‍. സൂര്യക്ക് കീഴില്‍ രണ്ട് ടി20 പരമ്പരകള്‍ ഇതിനോടകം ഇന്ത്യ സ്വന്തമാക്കി. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം. ഹാട്രിക്ക് പരമ്പര നേട്ടമാണ് ടീമിന്റെ ലക്ഷ്യം. മലയാളി താരം സഞ്ജു സാംസണ്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം.

എന്നാല്‍ ആദ്യ മത്സരം മഴയെടുത്തേക്കുമെന്നാണ് ഡര്‍ബനില്‍ നിന്നുള്ള വാര്‍ത്ത. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. പ്രാദേശിക സമയം ഏകദേശം വൈകുന്നേരം ഏഴ് മണിയാവുമ്പോക്ക് മഴയെത്തും. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്. പ്രവചനം ശരിയായാല്‍ മത്സരം ആദ്യ മത്സരത്തില്‍ ആരാധകര്‍ നിരാശപ്പെടേണ്ടി വരും.

സല്‍മാന്‍-അസറുദ്ദീന്‍ സഖ്യം ക്രീസില്‍, രഞ്ജിയില്‍ കേരളം മികച്ച ലീഡിലേക്ക്! ഉത്തര്‍ പ്രദേശ് പ്രതിരോധത്തില്‍

ആദ്യ ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി.

മത്സരം എവിടെ കാണാം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്‌പോര്‍ട്‌സ് 18നാണ്. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 ചാനലില്‍ മത്സരം കാണാന്‍ സാധിക്കും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മത്സരം ജിയോ സിനിമാ ആപ്പിലും കാണാം.

നേര്‍ക്കുനേര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 15 മത്സരങ്ങള്‍ ജയിച്ചു. 11 മത്സരങ്ങളില്‍ പരാജയമറിഞ്ഞു. ഒരു കളി മാത്രം ഫലമില്ലാതെ അവസാനിച്ചു. 2023-ല്‍ ടി20 പരമ്പരയ്ക്കായി ഇന്ത്യ, ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. അന്ന് പരമ്പര 1-1 സമനിലയില്‍ പിരിഞ്ഞു. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 

മുഴുവന്‍ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍, യാഷ് ദയാല്‍.

Latest Videos
Follow Us:
Download App:
  • android
  • ios