ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിന് ടോസ് വീണു; മഴ രസംകൊല്ലിയാവുമോ?
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശിഖർ ധവാന്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ധവാനും കൂട്ടരും ഇറങ്ങുന്നത്
ദില്ലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര വിജയികളെ തീരുമാനിക്കുന്ന നിർണായക മൂന്നാം മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശിഖർ ധവാന്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ധവാനും കൂട്ടരും ഇറങ്ങുന്നത്. അതേസമയം മൂന്ന് മാറ്റങ്ങള്‍ പ്രോട്ടീസ് നിരയിലുണ്ട്. കേശവ് മഹാരാജും അസുഖബാധിതനായതിനാല്‍ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ ദില്ലി ഏകദിനത്തില്‍ നയിക്കുന്നത്. ഈർപ്പം കാരണം വൈകിയാണ് മത്സരം ആരംഭിക്കുന്നത്.
ദക്ഷിണാഫ്രിക്ക ടീം: Quinton de Kock(w), Janneman Malan, Reeza Hendricks, Aiden Markram, Heinrich Klaasen, David Miller(c), Marco Jansen, Andile Phehlukwayo, Bjorn Fortuin, Lungi Ngidi, Anrich Nortje
ഇന്ത്യന്‍ ടീം: Shikhar Dhawan(c), Shubman Gill, Ishan Kishan, Shreyas Iyer, Sanju Samson(w), Washington Sundar, Shahbaz Ahmed, Shardul Thakur, Kuldeep Yadav, Mohammed Siraj, Avesh Khan
ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണിന്‍റെ വീരോചിത പോരാട്ടത്തിന് ഇടയിലും ദക്ഷിണാഫ്രിക്ക 9 റണ്‍സിന് വിജയിച്ചിരുന്നു. റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. രണ്ടാം മത്സരത്തിലും സഞ്ജു തിളങ്ങി. 63 പന്തില്‍ 86*, 36 പന്തില്‍ 30* എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് ഏകദിനങ്ങളില്‍ സഞ്ജുവിന്‍റെ സ്കോറുകള്‍.
ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ശ്രേയസും ഇഷാന്‍ കിഷനും സഞ്ജു സാംസണും മിന്നും ഫോമിലാണ്. ശ്രേയസ് രണ്ടാം ഏകദിനത്തില്‍ തകർപ്പന്‍ സെഞ്ചുറി(111 പന്തില്‍ 113*) നേടിയിരുന്നു. ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനാകാന്‍ മത്സരിക്കുന്ന മുഹമ്മദ് സിറാജിനൊപ്പം ഷാര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ ഓള്‍റൗണ്ട് മികവും ടീമിന് കരുത്താണ്.
സഞ്ജു അസാധാരണ പ്രതിഭ, മികവ് തുടരും; വാഴ്ത്തിപ്പാടി ആർ അശ്വിന്‍