ഇന്ത്യ-ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമി: മഴ ചതിക്കുമോ? ഗയാനയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത്
എക്‌സില്‍ വരുന് ചില പോസ്റ്റില്‍ പറയുന്നത് നിലവില്‍ ഗയാനയില്‍ മഴയില്ലെന്നാണ്. എങ്കിലും അന്തരീക്ഷം മൂടികെട്ടി നില്‍ക്കുകയാണെന്നും എപ്പോ വേണമെങ്കിലും മഴയെത്താമെന്നും പറയുന്നുണ്ട്.
ഗയാന: ടി20 ലോകകപ്പ് സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവരെ തോല്‍പ്പിച്ചു. ഇംഗ്ലണ്ടിനെതിരെ കളിക്കാനെത്തുമ്പോള്‍ ഇന്ത്യക്ക് കണക്ക് തീര്‍ക്കാനുണ്ട്. 2022 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്താവുന്നത്.
എന്നാല്‍ വാശിയേറിയ പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മത്സരം നടക്കുന്ന ഗയാനയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയായിരിക്കുമെന്നാണ് പ്രവചനം. 70 ശതമാനം മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. കൂടെ കാറ്റും ഇടിമിന്നലും. മത്സരദിവസം എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. പ്രതീക്ഷ നല്‍കുന്ന മറുപടിയാണ് പുറത്തുവരുന്നത്.
എക്‌സില്‍ വരുന് ചില പോസ്റ്റില്‍ പറയുന്നത് നിലവില്‍ ഗയാനയില്‍ മഴയില്ലെന്നാണ്. എങ്കിലും അന്തരീക്ഷം മൂടികെട്ടി നില്‍ക്കുകയാണെന്നും എപ്പോ വേണമെങ്കിലും മഴയെത്താമെന്നും പറയുന്നുണ്ട്. ഓവര്‍ കുറച്ചെങ്കിലും മത്സരം നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ഡേയില്ല. എന്നാല്‍ 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. ഒരു പന്ത് പോലും എറിയാനാവാത്ത രീതിയില്‍ മത്സരം മഴയെടുത്താല്‍ ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ കടക്കും. ഇംഗ്ലണ്ട് പുറത്തേക്കും. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നില്‍ ആദ്യ സ്ഥാനത്തെത്തിയതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരെ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, വിരാട് കോലി, റിഷഭ് പന്ത് , സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.