നാഗ്പൂർ ഏകദിനം: നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ വിരാട് കോലിയില്ല; 2 താരങ്ങള്‍ക്ക് അരങ്ങേറ്റം

വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലാണ് പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ റിഷഭ് പന്തും പുറത്തായി.

India vs England 1st ODI 06-02-2025 live updates, England Won the toss and elected to field, Virat Kohli Not Playing for India

നാഗ്പൂര്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. വിരാട് കോലി ഇന്ന് ഇന്ത്യക്കായി കളിക്കില്ല. കഴിഞ്ഞ ദിവസം കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടതിനാലാണ് വിരാട് കോലി ഇന്നത്തെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി.

വിരാട് പുറത്തിരിക്കുമ്പോള്‍ രണ്ട് താരങ്ങള്‍ ഇന്ത്യക്കായി ഇന്ന് ഏകദിന അരങ്ങേറ്റം നടത്തുന്നുണ്ട്. ഓപ്പണര്‍ യശസ്വി ജയ്സ്വാളും പേസര്‍ ഹര്‍ഷിത് റാണയുമാണ് ഇന്ത്യക്കായി ഇന്ന് അരങ്ങേറുന്നത്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് ഇന്ന് അവസരം നല്‍കിയിട്ടില്ല. യശസ്വി ജയ്സ്വാള്‍ അരങ്ങേറുന്നതോടെ വിരാട് കോലിയുടെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലിൽ ബാറ്റിംഗിനിറങ്ങും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകും യശസ്വിക്കൊപ്പം ഓപ്പണറായി ഇറങ്ങുക.

നാഗ്പൂരിലും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് സ്പിന്‍ കെണിയോ, മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ഇന്ത്യ

രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ഇന്ത്യൻ ടീമിലെ സ്പിന്നര്‍മാര്‍. പേസറായി മുഹമ്മദ് ഷമിക്കൊപ്പം ഹര്‍ഷിത് റാണ കളിക്കുമ്പോള്‍ അര്‍ഷ്ദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലാണ് പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ റിഷഭ് പന്തും പുറത്തായി.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബേഥൽ, ബ്രൈഡൺ കാഴ്സ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios