ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം, ഇന്ത്യന്‍ ടീമില്‍ വീണ്ടും മാറ്റം, കുല്‍ദീപ് തിരിച്ചെത്തി

രോഹിത് ടെസ്റ്റ് പരമ്പരയിലും കളിക്കുന്ന കാര്യം സംശയത്തിലാണ്. രോഹിത്തിന് പുറമെ പേസര്‍ ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍ എന്നിവരും മൂന്നാം ഏകദിനത്തില്‍ കളിക്കില്ല. ഇരുവരും വൈകാതെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തും

India vs Bangladesh: Kuldeep Yadav added to Indian squad for the third and final ODI

ചിറ്റഗോങ്: ബംഗ്ലാദേശ് പര്യടനത്തില്‍ പരിക്കുമൂലം വലയുന്ന ഇന്ത്യന്‍ ടീമില്‍ വീണ്ടും മാറ്റം. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല. പകരം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലാകും ഇന്ത്യയെ നയിക്കുക.

രോഹിത് ടെസ്റ്റ് പരമ്പരയിലും കളിക്കുന്ന കാര്യം സംശയത്തിലാണ്. രോഹിത്തിന് പുറമെ പേസര്‍ ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍ എന്നിവരും മൂന്നാം ഏകദിനത്തില്‍ കളിക്കില്ല. ഇരുവരും വൈകാതെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തും. ദീപക് ചാഹറിന് ഇടതു തുടയിലെ പേശികള്‍ക്കും കുല്‍ദീപ് സെന്നിന് പുറത്തുമാണ് പരിക്കേറ്റത്. പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനും നേരിയ പരിക്കുണ്ടെങ്കിലും മൂന്നാം ഏകദിനത്തില്‍ കളിക്കുമെന്നാണ് സൂചന. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഏകദിന പരമ്പര 2-0ന് കൈവിട്ടിരുന്നു.

ഇതിന് പുറമെ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന മുഹമ്മദ് ഷമിയും പരിക്കേറ്റ് പിന്‍മാറിയിരുന്നു. ഷമിക്ക് പകരം പേസര്‍ ഉമ്രാന്‍ മാലിക്കിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രോഹിത് കളിച്ചില്ലെങ്കില്‍ ടെസ്റ്റ് ടീമില്‍ ഓപ്പണറായി എ ടീം ഓപ്പണര്‍ അഭിമന്യു ഈശ്വരനെ പരിഗണിക്കുമെന്നാണ് സൂചന. ബംഗ്ലാദേശ് എ ക്കെതിരെ മിന്നും ഫോമിലുള്ള അഭിമന്യു ഈശ്വരന്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിരുന്നു.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: KL Rahul (C) (WK), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Ishan Kishan (WK), Shahbaz Ahmed, Axar Patel, Washington Sundar, Shardul Thakur, Mohd. Siraj, Umran Malik, Kuldeep Yadav.

Latest Videos
Follow Us:
Download App:
  • android
  • ios