സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ, മാറ്റങ്ങള്‍ ഉറപ്പ്, സാധ്യതാ ടീം

വണ്‍ ഡൗണായി കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് സാധ്യത. വിരാട് കോലിയും ആദ്യ രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയിരുന്നു. അതേസമയം, ശ്രേയസ് അയ്യരുടെ മിന്നുന്ന ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ.

India vs Bangladesh: India's predicted playing XI for the 3rd ODI vs Bangladesh

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ നാളെ ഇറങ്ങുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ബംഗ്ലാദേശ് പരമ്പര നേടിയിതിനാല്‍ ആശ്വാസജയം തേടിയാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. അടുത്തവര്‍ഷ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ശരിയായ ടീം കോംബിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്ക് ഇനിയുള്ള ഓരോ പരമ്പരയും നിര്‍ണായകമാണ്. രണ്ടാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്കേറ്റ് മടങ്ങിയതിനാല്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. രോഹിത്തിന്‍റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലാകും നാളെ ഇന്ത്യയെ നയിക്കുക.

രോഹിത്തിന് പകരം കഴിഞ്ഞ മത്സരത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തതത് വിരാട് കോലിയായിരുന്നെങ്കില്‍ ശിഖര്‍ ധവാനൊപ്പം നാളെ ഇഷാന്‍ കിഷന്‍ ഓപ്പണറായി എത്തിയേക്കും. ഇടം കൈ വലംകൈ ജോഡിയെ ഇറക്കാന്‍ തീരുമാനിച്ചാല്‍ രാഹുല്‍ ത്രിപാഠിക്ക് നറുക്ക് വീഴും. ഓപ്പണറെന്ന നിലയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി ശിഖര്‍ ധവാനും നാളത്തെ മത്സരം നിര്‍ണായകമാണ്. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ധവാന് ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് അനിവാര്യമാണ്.

വെങ്കിടേഷ് പ്രസാദ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായേക്കും

വണ്‍ ഡൗണായി കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് സാധ്യത. വിരാട് കോലിയും ആദ്യ രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയിരുന്നു. അതേസമയം, ശ്രേയസ് അയ്യരുടെ മിന്നുന്ന ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ. അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഇറങ്ങുമ്പോള്‍ ബൗളിംഗ് ഓള്‍ റൗണ്ടര്‍മാരായി വാഷിംഗ്ടണ്‍ സുന്ദറും അക്സര്‍ പട്ടേലും ഷര്‍ദ്ദുല്‍ ഠാക്കൂറും അന്തിമ ഇലവനിലെത്തും.

സ്പിന്നറായി കുല്‍ദീപ് യാദവും നാളെ അന്തിമ ഇലവനില്‍ ളിച്ചേക്കും. പേസര്‍മാരായി ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജുമെത്തും. പേസര്‍മാരായ  കുല്‍ദീപ് സെന്നും ദീപക് ചാഹറും പരിക്കേറ്റ് മടങ്ങിയതിനാല്‍ ഇന്ത്യക്ക് മുന്നില്‍ മറ്റ് പേസ് ബൗളിംഗ് സാധ്യതകളില്ല.

Latest Videos
Follow Us:
Download App:
  • android
  • ios