ഹര്‍ഷലും ഭുവിയും ചാഹലും തലവേദന! ആരെ ഒഴിവാക്കും? ഓസീസിനെതിരായ മൂന്നാം ടി20 ഇന്ന്- സാധ്യതാ ഇലവന്‍

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യക്ക് കടുത്ത തലവേദനയാണ് ജസ്പ്രിത് ബുമ്ര തിരിച്ചെത്തിയത് ഒരുരത്തില്‍ ആശ്വാസമാണ്. അക്‌സര്‍ പട്ടേലിനെ മത്രമാണ് വിശ്വസിക്കാനാവുന്നത്. ഹാര്‍ദിക് പാണ്ഡ്യയും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നു.

India vs Australia third T20 preview and probable eleven

ഹൈദരാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ നിര്‍ണായക മൂന്നാം ടി20 ഹൈദരാബാദില്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മത്സരം വൈകിട്ട് ഏഴ് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ലൈവ് കാണാം. ഹോട്‌സ്റ്റാറിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസീസ്, ഇന്ത്യയെ തകര്‍ത്തിരുന്നു. എന്നാല്‍ നാഗ്പൂര്‍ ടി20യില്‍ ഇന്ത്യ തിരിച്ചടിച്ചു. എട്ട് ഓവര്‍ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ന് നിര്‍ണായക മത്സരമായതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയൊന്നുമില്ല. 

എന്നാല്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യക്ക് കടുത്ത തലവേദനയാണ് ജസ്പ്രിത് ബുമ്ര തിരിച്ചെത്തിയത് ഒരുരത്തില്‍ ആശ്വാസമാണ്. അക്‌സര്‍ പട്ടേലിനെ മത്രമാണ് വിശ്വസിക്കാനാവുന്നത്. ഹാര്‍ദിക് പാണ്ഡ്യയും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നു. എന്നാല്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവരെല്ലാം തല്ല് മേടിക്കുന്നു. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലും ഇക്കൂട്ടത്തിലുണ്ട്. രണ്ടാം ടി20യില്‍ നിന്ന് ഭുവനേശ്വറിനെ ഒഴിവാക്കിയിരുന്നു.

റെയ്‌നയും ഉത്തപ്പയും ഐപിഎല്‍ നിര്‍ത്തി! പിന്നാലെ ധോണിയും? ചിലത് പറയാനുണ്ടെന്ന് സിഎസ്‌കെ നായകന്‍

എന്നാല്‍ അവസാന ടി20യില്‍ അദ്ദേഹം തിരിച്ചെത്താന്‍ സാധ്യതയേറൈയാണ് അങ്ങനെയെങ്കില്‍ ഹര്‍ഷല്‍ പുറത്തിരിക്കും. ചാഹലിന് പകരം ആര്‍ അശ്വിനേയും പരിഗണിച്ചേക്കും. ബുമ്രയ്‌ക്കൊപ്പം ഭുവിയും ഹാര്‍ദിക്കുമായിരിക്കും പേസര്‍മാര്‍. അക്‌സറിനൊപ്പം സ്പിന്നറായി അശ്വിനും ടീമിലെത്തും. അക്‌സര്‍ ആദ്യ മത്സരത്തില്‍ മൂന്നും രണ്ടാം മത്സരത്തില്‍ രണ്ടും വിക്കറ്റെടുത്തിരുന്നു. അഞ്ച്് ബൗളര്‍മാരെ വച്ച് കൡക്കാന്‍ തീരുമാനിച്ചാല്‍ റിഷഭ് പന്ത് ടീമില്‍ തുടരും. 

വിക്കറ്റ് കീപ്പറായെങ്കിലും ബാറ്റിംഗിന് പന്തിന് ഇറങ്ങേണ്ടിവന്നിരുന്നില്ല. രണ്ട് പന്തില്‍ 10 റണ്‍സുമായി അവസാന ഓവറില്‍ കളി ഫിനിഷ് ചെയ്ത ദിനേശ് കാര്‍ത്തിക് ടീമില്‍ തുടരാനാണ് സാധ്യത. ബാറ്റിംഗ് നിരയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. രോഹിത്, രാഹുല്‍, കോലി, സൂര്യകുമാര്‍ എന്നിവരടങ്ങിയ ടോപ് ഫോറ് നിലനിര്‍ത്തപ്പെടും. റിഷഭ് പന്തിനെ കരക്കിരുത്തിയാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും ദിനേശ് കാര്‍ത്തിക് ആറാമതും അക്‌സര്‍ ഏഴാമതും ബാറ്റിംഗിനെത്തിയേക്കും. 

ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുത്ത്: ഇന്ന് പരിശീലനം നടത്തും; വെറൈറ്റി ഭക്ഷണമൊരുക്കി ഷെഫ് സംഘം

ഇന്ത്യ സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്ര.
 

Latest Videos
Follow Us:
Download App:
  • android
  • ios