ഇന്ത്യയില്‍ പരിശീലന മത്സരം കളിക്കുന്നതിന് പ്രസക്തിയില്ലെന്ന് സ്റ്റീവ് സ്മിത്ത്

കഴിഞ്ഞ തവണ ഇന്ത്യയിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് പരിശീലന മത്സരം കളിക്കാനായി ലഭിച്ചത് പച്ചപ്പ് നിറഞ്ഞ പിച്ചായിരുന്നു. അതുകൊണ്ട് അത്തരം തയാറെടുപ്പുകളില്‍ പ്രസക്തിയില്ല. അതിന് പകരം നെറ്റ്സില്‍ ഞങ്ങളുടെ സ്പിന്നര്‍മാരെ വെച്ച് പരിശീലിക്കുന്നതാണ് ഉചിതം.

India vs Australia: Steve Smith says Practice Games In India Irrelevant

സിഡ്നി: ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യയില്‍ പരിശീലന മത്സരം കളിക്കുന്നതിന് പ്രസക്തിയില്ലെന്ന് ഓസ്ട്രേലിയ്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. പരിശീലന മത്സരത്തിനായി നല്‍കുന്ന പിച്ച് പേസ് ബൗളിംഗിനെ തുണക്കുന്നതും യഥാര്‍ത്ഥ മത്സരങ്ങളില്‍ സ്പിന്നിനെ തുണക്കുന്നതുമായ പിച്ചുകളാണ് ഇന്ത്യയില്‍ ലഭിക്കുകയെന്ന ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ നേരത്തെയുള്ള പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്മിത്ത്.

കഴിഞ്ഞ തവണ ഇന്ത്യയിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് പരിശീലന മത്സരം കളിക്കാനായി ലഭിച്ചത് പച്ചപ്പ് നിറഞ്ഞ പിച്ചായിരുന്നു. അതുകൊണ്ട് അത്തരം തയാറെടുപ്പുകളില്‍ പ്രസക്തിയില്ല. അതിന് പകരം നെറ്റ്സില്‍ ഞങ്ങളുടെ സ്പിന്നര്‍മാരെ വെച്ച് പരിശീലിക്കുന്നതാണ് ഉചിതം. ഇന്ത്യന്‍ പര്യടനത്തില്‍ പരിശീലന മത്സരം കളിക്കേണ്ടെന്ന ഞങ്ങളുടെ തീരുമാനം ശരിയാണെന്നാണ് ഞാന്‍ കരുതുന്നത്-സ്മിത്ത് ഡെയ്‌ലി ടെലഗ്രാഫിനോട് പറഞ്ഞു.

അഹമ്മദാബാദില്‍ റണ്ണൊഴുകുമെന്ന് റിപ്പോര്‍ട്ട്! ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ടി20 കാണാന്‍ ഈ വഴികള്‍

ഇന്ത്യയില്‍ പരിശീലന മത്സരം കളിക്കുന്നതിന് പ്രസക്തിയില്ലെന്ന് ഓസീസ് കോച്ച് ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡും പറഞ്ഞിരുന്നു. 2004-2005നുശേഷം ഓസ്ട്രേലിയക്ക് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. അടുത്ത മാസം ഒമ്പതിന് നാഗ്പൂരിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. നാലു മത്സരങ്ങളാണ് പരമ്പരിലുള്ളത്. ഓസ്ട്രേലിയയില്‍ കളിച്ച കഴിഞ്ഞ രണ്ട് പരമ്പരകളിലും ഇന്ത്യക്ക് ജയം നേടാനായിരുന്നു. പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയിട്ടും കഴിഞ്ഞ പമ്പരയില്‍ ഓസീസിനെ അവരുടെ നാട്ടില്‍ മുട്ടുകുത്തിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസീസ് ടീം: Pat Cummins (c), Ashton Agar, Scott Boland, Alex Carey, Cameron Green, Peter Handscomb, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Lance Morris, Todd Murphy, Matthew Renshaw, Steve Smith (vc), Mitchell Starc, Mitchell Swepson, David Warner.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (C), KL Rahul (vc), Shubman Gill, C Pujara, V Kohli, S Iyer, KS Bharat (wk), Ishan Kishan (wk), R Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.

Latest Videos
Follow Us:
Download App:
  • android
  • ios