മൂന്നാം ദിനം തുടക്കത്തിലെ വീണ് ഇന്ത്യ,ഓസീസ് ലക്ഷ്യം 162, വെടിക്കെട്ട് തുടക്കം; പന്തെറിയാന്‍ ബുമ്രയില്ല

ബാറ്റിംഗിനിറങ്ങിയെങ്കിലും നേരിയ പരിക്കുള്ള ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ പന്തെറിയാനില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയായി.

 

India vs Australia 5th Test Live Updates, India All out for 161, Scot Boland takes 6 wickets

സിഡ്നി:സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 162 റണ്‍സ് വിജയലക്ഷ്യം.മൂന്നാം ദിനം 143-6 എന്ന സ്കോറില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 157 റണ്‍സിന് ഓ‌ള്‍ ഔട്ടായി. 162 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സുമായി ഉസ്മാന്‍ ഖവാജയും രണ്ട് റണ്‍സുമായി സ്റ്റീവ് സ്മിത്തും ക്രീസില്‍. 17 പന്തില്‍ 22 റണ്‍സെടുത്ത സാം കോൺസ്റ്റാസിന്‍റെയും ആറ് റണ്‍സെടുത്ത മാര്‍നസ് ലാബുഷെയ്നിന്‍റെയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. പ്രസിദ്ധ് കൃഷ്ണക്കാണ് രണ്ട് വിക്കറ്റും. ബാറ്റിംഗിനിറങ്ങിയെങ്കിലും നേരിയ പരിക്കുള്ള ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ പന്തെറിയാനില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയായി.

തുടക്കത്തിലെ വീണു

മൂന്നാം ദിനത്തിലെ മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് രവീന്ദ്ര ജഡേജയെ നഷ്ടമായി. കമിന്‍സിനെതിരെ ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയ ജഡേജ അതേ ഓവറില്‍ മടങ്ങി.45 പന്ത് നേരിട്ട ജഡേജ 13 റണ്‍സാണ് നേടിയത്.കമിന്‍സിനെ ബൗണ്ടറി കടത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യൻ സ്കോര്‍ 150 കടത്തി.തൊട്ടുപിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ(12) ബൗള്‍ഡാക്കിയ കമിന്‍സ് വീണ്ടും ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. അടുത്ത ഓവറില്‍ മൂന്ന് പന്തുകളുടെ ഇടവേളയില്‍ മുഹമ്മദ് സിറാജിനെയും ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രെയെയുമ ബൗള്‍ഡാക്കിയ സ്കോട് ബോളണ്ട് മത്സരതതില്‍ ആറ് വിക്കറ്റ് നേട്ടം തികച്ച് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചു.

ബുമ്രയില്ലാതെ ഇന്ത്യ, കോലി നായകൻ

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിനിടെ പരിക്കേറ്റ ബുമ്രില്ലാതെ ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചാണ് ഓസീസ് തുടങ്ങിയത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ബൈസിലൂടെയും വൈഡിലൂടെയും റണ്‍സേറെ വഴങ്ങിയതോടെ ഓസീസ് കുതിച്ചു. സിറാജിന്‍റെ ആദ്യ ഓവറില്‍ 13 റണ്‍സടിച്ച ഓസീസ് പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ രണ്ടാം ഓവറിലും 13 റണ്‍സടിച്ചു. സിറാജിന്‍റെ മൂന്നാം ഓവറില്‍ 9 റണ്‍സ്  കൂടി നേടിയ ഓസീസ് ടി20യിലെ പവര്‍പ്ലേയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ തകര്‍ത്തടിച്ചു.നാലാം ഓവറില്‍ സാം കോണ്‍സ്റ്റാസിനെ(17 പന്തില്‍ 22) പുറത്താക്കിയ പ്രസിദ്ധ് ക‍ൃഷ്ണ ഓസീസ് കുതിപ്പിന് ബ്രേക്കിട്ടു. ഓസീസ് സ്കോര്‍ 50 കടന്നതിന് പിന്നാലെ ലാബുഷെയ്നിനെ പ്രസിദ്ധ് സ്ലിപ്പില്‍ യശസ്വി ജയ്സ്വാളിന്‍റെ  കൈകളിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios