അഡ്‌ലെയ്ഡിൽ കൊടുങ്കാറ്റായി മിച്ചൽ സ്റ്റാർക്ക്, ആടിയുലഞ്ഞ് ഇന്ത്യ, 4 വിക്കറ്റ് നഷ്ടം; രോഹിത് ക്രീസില്‍

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ ഞെട്ടി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ സ്വിംഗിന് മുന്നില്‍ മറുപടിയില്ലാതെ ജയ്സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

India vs Australia 2nd Test, Day 1 Live Updates, India loss 4 wickets before Lunch

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കത്തിനുശേഷം കൂട്ടത്തകര്‍ച്ച. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായശേഷം കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 69 റണ്‍സിലെത്തിച്ചെങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് 12 റണ്‍സെടക്കുന്നതിനിടെ കെ എല്‍ രാഹുല്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരെ നഷ്ടമായ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സോടെ റിഷഭ് പന്തും ഒരു റണ്ണുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്രീസില്‍. മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ ഞെട്ടി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ സ്വിംഗിന് മുന്നില്‍ മറുപടിയില്ലാതെ ജയ്സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നാലെ 18 പന്ത് നേരിട്ട് റണ്ണൊന്നും എടുക്കാതിരുന്ന കെ എല്‍ രാഹുലിനെ ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ സ്കോട് ബോളണ്ട് വിക്കറ്റിന് പിന്നില്‍ അലക്സ് ക്യാരിയുടെ കൈകളിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ ഓസ്ട്രേലിയ വിക്കറ്റ് ആഘോഷം തുടങ്ങുന്നതിനിടെ നോ ബോള്‍ സിഗ്നല്‍ വന്നു. പിന്നിട് സ്നിക്കോ മീറ്ററില്‍ രാഹുലിന്‍റെ ബാറ്റില്‍ പന്ത് കൊണ്ടില്ലെന്ന് വ്യക്തമാകുകയും ചെയ്തു. ഭാഗ്യം കടാക്ഷിച്ച രാഹുലിന് വീണ്ടുമൊരിക്കല്‍ കൂടി ജീവന്‍ ലഭിച്ചു. ബോളണ്ടിന്‍റെ പന്തില്‍ രാഹുല്‍ സ്ലിപ്പില്‍ നല്‍കിയ ഉസ്മാന്‍ ഖവാജ കൈവിട്ടു.

പിന്നീട് ആത്മവിശ്വാസത്തോടെ ബാറ്റ്  ചെയ്ത രാഹുലും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി. ഓസീസ് ബൗളര്‍മാരുടെ പ്രതീക്ഷകള്‍ മങ്ങുന്നതിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പന്തേല്‍പ്പിക്കാനുള്ള ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്‍റെ തീരുമാനം ഫലം കണ്ടു. 37 റണ്‍സെടുത്ത് നിലയുറപ്പിച്ചെന്നു കരുതിയ രാഹുലിനെ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ സ്ലിപ്പില്‍ നഥാന്‍ മക്സ്വീനി പിടികൂടി.

വെടിക്കെട്ട് സെഞ്ചുറിയുമായി വീണ്ടും ഹാരി ബ്രൂക്ക്, ഇംഗ്ലണ്ട് 280ന് പുറത്ത്, ന്യൂസിലന്‍ഡിന് തക‍ർച്ച

പിന്നാലെ ക്രീസിലെത്തി വിരാട് കോലി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ അനാവശ്യാമായി ബാറ്റുവെച്ച് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തി. എട്ട് പന്തില്‍ 7 റണ്‍സായിരുന്നു കോലിയുടെ സംഭാവന. പിന്നാലെ ഒരറ്റത്ത് നിലയുറപ്പിച്ചെന്ന് കരുതിയ ശുഭ്മാന്‍ ഗില്ലിനെ(31) സ്കോട് ബോളണ്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ 12 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടമായി കൂട്ടത്തകര്‍ച്ചയിലായി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് 31 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios