രോഹിത്തും കോലിയും ഫോമിലെത്തണം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 ഇന്ന്- സാധ്യത ഇലവന്‍

കാര്യവട്ടത്ത് അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍ എന്നിവരുടെ ഓപ്പണിംഗ് സ്പെല്ലിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇരുവര്‍ക്കും സ്ഥാനം ഉറപ്പാണ്. കൂട്ടിന് ഹര്‍ഷല്‍ പട്ടേലും എത്തുന്നതോടെ പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ പേടിക്കാനൊന്നുമില്ല.

India takes South Africa in second T20 today in Guwahati probable eleven

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പര തേടി ഇന്ത്യ ഇന്നിറങ്ങും. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ ആധികാരിക ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ തിരിച്ചെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്.

കാര്യവട്ടത്ത് അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍ എന്നിവരുടെ ഓപ്പണിംഗ് സ്പെല്ലിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇരുവര്‍ക്കും സ്ഥാനം ഉറപ്പാണ്. കൂട്ടിന് ഹര്‍ഷല്‍ പട്ടേലും എത്തുന്നതോടെ പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ പേടിക്കാനൊന്നുമില്ല. അര്‍ഷ്ദീപ് മുന്നും ദീപക്, ഹര്‍ഷല്‍ എന്നിവര്‍ രണ്ട വീതം വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്പിന്നര്‍മാരായ അക്സര്‍ പട്ടേല്‍, അശ്വിന്‍ എന്നിവര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചു. അതുകൊണ്ടുതന്നെ ബൗളിംഗ് ലൈനപ്പില്‍ മാറ്റമൊന്നും കാണില്ല. 

വളഞ്ഞുപുളഞ്ഞ് വലയിലേക്ക്; പിഎസ്ജിക്കായി ആദ്യ ഫ്രീകിക്ക് ഗോളുമായി മെസി- വീഡിയോ കാണാം

എന്നാല്‍ ബാറ്റിംഗ് ലൈനപ്പ് ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് സ്ഥിരതയോടെ കളിക്കാനാവുന്നില്ല. കാര്യവട്ടത്ത് ഇരുവരും നിരാശപ്പെടുത്തി. കെ എല്‍ രാഹുലാവട്ടെ തുടക്കത്തില്‍ തപ്പിതടയുകയും ചെയ്തു. ഏകദിന ശൈലിയിലാണ് രാഹുല്‍ ടി20 കളിക്കുന്നതെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സാണ് അന്ന് ഇന്ത്യക്ക് തുണയായത്. ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരാണ് മറ്റു പ്രതീക്ഷകള്‍. അക്‌സര്‍, ചാഹര്‍, ഹര്‍ഷല്‍ എന്നിവര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനാവും. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്, കീഴടങ്ങാന്‍ തയാറെന്ന് സന്ദീപ് ലാമിച്ചാനെ

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബൗളര്‍മാര്‍ ശരാശരിക്ക് മുകളിലുള്ള മുകളിലുള്ള പ്രകടനം പുറത്തെടുക്കുന്നുണ്ട്. കഗിസോ റബാദ, വെയ്ന്‍ പാര്‍നല്‍, ആന്റിച്ച് നോര്‍ജെ എന്നിവരില്‍ ആരേയും മാറ്റാനിടയില്ല. സ്പിന്നര്‍മാരായ തബ്രിസ് ഷംസിയും കേശവ് മഹാരാജും ടീമില്‍ തുടരും. എന്നാല്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തുന്നു. ഗ്രീന്‍ഫീല്‍ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ പവര്‍പ്ലേ തിരുംമുമ്പ് സന്ദര്‍ശകര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ തെംബ ബവൂമ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരം പരാജയപ്പെടുകയാണ്. സഹ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനും വലിയ റണ്‍സ് നേടാന്‍ സാധിക്കുന്നില്ല. ഇരുടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, റിലീ റൂസ്സോ, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, തബ്രിസ് ഷംസി, ആന്റിച്ച് നോര്‍ജെ.
 

Latest Videos
Follow Us:
Download App:
  • android
  • ios