ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ 2 മാറ്റങ്ങൾക്ക് സാധ്യത, മൂന്നാം നമ്പറിലിറങ്ങുക രോഹിത് ശർമ; സാധ്യതാ ടീം

ബോക്സിംഡ് ഡേ ടെസ്റ്റില്‍ രോഹിത് ശര്‍മ മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്ലാവും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക.

India's Predicted India Playing XI For 4th Test Vs Australia at Melbourne

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ഡെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് സൂചന. അഡ്‌ലെയ്ഡിലും ബ്രിസ്ബേനിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ മധ്യനിരയിലാണ് ബാറ്റിംഗിനിറങ്ങിയത്. രണ്ട് ടെസ്റ്റുകളിലും രോഹിത്തിന് തിളങ്ങാനായിരുന്നില്ല. എന്നാല്‍ ഓപ്പണറായി തിളങ്ങുന്ന കെ എല്‍ രാഹുലിനെ മാറ്റാൻ സാധ്യതയില്ലാത്തതിനാല്‍ മെല്‍ബൺ ടെസ്റ്റില്‍ രോഹിത് മൂന്നാം നമ്പറില്‍ ബാറ്റിംഗിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അഡ്‌ലെയ്ഡിലും ബ്രിസ്ബേനിലും ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ രോഹിത് 3, 6, 10 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്.

രോഹിത് മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്ലാവും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക. പരിക്കുമൂലം പെര്‍ത്ത് ടെസ്റ്റില്‍ കളിക്കാതിരുന്ന ഗില്ലിന് അഡ്‌ലെയ്ഡിലും ബ്രിസ്ബേനിലും തിളങ്ങാനായിരുന്നില്ല. അഡ്‌ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റില്‍ 31, 28 എന്നിങ്ങനെ സ്കോര്‍ ചെയ്ത ഗില്‍ ബ്രിസ്ബേനില്‍ ഒരു റണ്ണെടുത്ത് പുറത്തായിരുന്നു. ഈ സാഹചര്യത്തില്‍ മെല്‍ബണ്‍ ടെസ്റ്റില്‍ ഗില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമെന്നാണ് സൂചന. ഗില്‍ പുറത്താകുമ്പോള്‍ മധ്യനിരയില്‍ ആറാം നമ്പറില്‍ സര്‍ഫറാസ് ഖാനോ ധ്രുവ് ജുറെലോ കളിക്കുമെന്നാണ് കരുതുന്നത്.

'അശ്വിന്‍ വിരമിച്ചത് വേദനയോടെ, അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല, തുറന്നു പറഞ്ഞ് കപില്‍ ദേവ്

രാഹുലും ജയ്സ്വാളും ഓപ്പണര്‍മാരായി തുടരുമ്പോള്‍ രോഹിത് മൂന്നാം നമ്പറിലും കോലി നാലാം നമ്പറിലും റിഷഭ് പന്ത് അഞ്ചാം നമ്പറിലുമിറങ്ങും. സര്‍ഫറാസോ/ജുറെലോ ആറാമനായി ക്രീസിലെത്തിയാല്‍ സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദറിന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ബ്രിസ്ബേനില്‍ ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും ജഡേജ ബൗളിംഗില്‍ നിരാശപ്പെടുത്തിയിരുന്നു. പേസ്  ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോഷന്‍ നല്‍കാനും സാധ്യതയുണ്ട്. നിതീഷ് കുമാര്‍ ഏഴാം നമ്പറിലിറങ്ങിയാല്‍ സുന്ദര്‍ എട്ടാമനായി ക്രീസിലെത്തും. പേസര്‍മാരായി ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ തന്നെ തുടരാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios