ഏഷ്യാ കപ്പിലെ മണ്ടത്തരത്തിന് ഇന്ത്യ വലിയ വില നല്‍കുന്നു; വിമര്‍ശനവുമായി മുന്‍താരം
ജസ്പ്രീത് ബുമ്രക്ക് പകരം വെക്കാവുന്ന ബൗളര്‍മാരില്ലെങ്കിലും ദീപക് ചാഹറിനെയും മുഹമ്മദ് ഷമിയെയുമാണ് സെലക്ടര്‍മാര്‍ പകരക്കാരായി പരിഗണിക്കുന്നത്. ഇതില്‍ ദീപക് ചാഹര്‍ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകളില്‍ കളിച്ച് തിളങ്ങിയിരുന്നു. എന്നാല്‍ ഭുവനേശ്വര്‍ കുമാറിനെപ്പോലെ സ്വിംഗ് ബൗളറായ ചാഹറിനെയും ടീമിലുള്‍പ്പെടുത്തണോ എന്നാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലെ പ്രധാന ആശങ്ക.
ദില്ലി: ജസ്പ്രീത് ബുമ്ര പരിക്കില്‍ നിന്ന് മോചിതനായില്ലെങ്കില്‍ പകരം ടി20 ലോകകപ്പില്‍ ആരെ കളിപ്പിക്കുമെന്ന് മുന്‍കൂട്ടി കാണാതിരുന്നതിനുള്ള വിലയാണ് ഇന്ത്യ ഇപ്പോള്‍ നല്‍കുന്നതെന്ന് മുന്‍ താരം ആകാശ് ചോപ്ര. മുഹമ്മദ് ഷമിയെ ഏഷ്യാ കപ്പില്‍ ഇന്ത്യ വലിയ മണ്ടത്തരമാണ് കാട്ടിയതെന്നും അതിനുള്ള വിലയാണ് ഇപ്പോള്‍ നല്‍കേണ്ടിവന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു. പരിക്കേറ്റ ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് ബിസിസിഐ ഇന്നലെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം.
പരിക്കുമൂലം ജസ്പ്രീത് ബുമ്ര വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ഏഷ്യാ കപ്പിലും കളിച്ചിരുന്നില്ല. എന്നാല്‍ ലോകകപ്പില്‍ ബുമ്രക്ക് കളിക്കാനാകുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പകരക്കാരനായ മുഹമ്മദ് ഷമിയെ ഈ പരമ്പരകളില്‍ കളിപ്പിക്കാമായിരുന്നു. എങ്കില്‍ ഷമിക്ക് ഏഷ്യാ കപ്പില്‍ കളിച്ച് കായികക്ഷമത തെളിയിക്കാനും കഴിയുമായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ വെറും മൂന്ന് പേസര്‍മാരുമായി പോയി ഇന്ത്യ വലി മണ്ടത്തരമാണ് കണിച്ചതെന്നും അതിനുള്ള വിലയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും ആകാശ് ചോപ്ര ട്വിറ്ററില്‍ പറഞ്ഞു.
ജഡേജ, ബുമ്ര, ഇപ്പോള്‍ അര്‍ഷ്‌ദീപ് സിംഗിനും പരിക്ക്; ലോകകപ്പിന് മുമ്പ് ആശങ്കപ്പെടേണ്ടതുണ്ടോ?
ജസ്പ്രീത് ബുമ്രക്ക് പകരം വെക്കാവുന്ന ബൗളര്‍മാരില്ലെങ്കിലും ദീപക് ചാഹറിനെയും മുഹമ്മദ് ഷമിയെയുമാണ് സെലക്ടര്‍മാര്‍ പകരക്കാരായി പരിഗണിക്കുന്നത്. ഇതില്‍ ദീപക് ചാഹര്‍ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകളില്‍ കളിച്ച് തിളങ്ങിയിരുന്നു. എന്നാല്‍ ഭുവനേശ്വര്‍ കുമാറിനെപ്പോലെ സ്വിംഗ് ബൗളറായ ചാഹറിനെയും ടീമിലുള്‍പ്പെടുത്തണോ എന്നാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലെ പ്രധാന ആശങ്ക.
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിന് മുമ്പ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ റെയ്ഡ്
ദക്ഷിണാഫ്രിക്കക്കും ഓസ്ട്ര്ലിയക്കുമെതിരായ പരമ്പരകളില്‍ ടീമിലെടുത്തെങ്കിലും കൊവിഡ് ബാധിതനയാതിനാല്‍ മുഹമ്മദ് ഷമിക്ക് ഈ രണ്ട് പരമ്പരകളിലും കളിക്കാനയില്ല. ഷമിയോട് കായികക്ഷമത തെളിയിക്കാനായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ബിസിസിഐ ഇപ്പോള്‍. വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ ടീം ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകുന്നത്. ഷമിയെ ടീമിലെടുക്കുകയാണെങ്കില്‍ മത്സരപരിചയമില്ലാതെ അദ്ദേഹം ലോകകപ്പില്‍ പന്തെറിയേണ്ടിവരും. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ടി20യില്‍ കളിച്ചത്.