വനിതാ ടി20 ലോകകപ്പ്: മുന്നില്‍ നിന്ന് നയിച്ച് സോഫി ഡിവൈന്‍; കിവീസിനെതിരെ ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം

മികച്ച തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. ഒന്നാം വിക്കറ്റില്‍ സൂസി - പ്ലിമ്മര്‍ സഖ്യം 67 റണ്‍സ് ചേര്‍ത്തു.

india need 161 runs to win against new zealand in women t20 world cup

ദുബായ്: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് ക്യാപ്റ്റന്‍ സോഫി ഡിവൈന്റെ (57) ഇന്നിംഗ്‌സാണ് മികച്ച ഇന്നിംഗ്‌സ് സമ്മാനിച്ചത്. സൂസി ബെയ്റ്റ്‌സ് (27), ജോര്‍ജിയ പ്ലിമ്മര്‍ (34) മികച്ച പ്രകടനം പുറത്തെടുത്തു. രേണുക സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം ആശ ശോഭന നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മറ്റൊരു മലയാളി താരം സജന സജീവന് പ്ലേയിംഗ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

മികച്ച തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. ഒന്നാം വിക്കറ്റില്‍ സൂസി - പ്ലിമ്മര്‍ സഖ്യം 67 റണ്‍സ് ചേര്‍ത്തു. സൂസിയെ പുറത്താക്കി അരുന്ധതി റെഡ്ഡി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതേ സ്‌കോറില്‍ പ്ലിമ്മറും മടങ്ങി. ഇതോടെ രണ്ടിന് 67 എന്ന നിലയിലായി കിവീസ്. അമേലിയ കേര്‍ (22 പന്തില്‍ 13), ബ്രൂക്ക് ഹലിഡയ് (16) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എങ്കിലും ഒരറ്റത്ത് ഡിവൈന്‍ പിടിച്ചുനിന്നോടെ മാന്യമായ സ്‌കോര്‍ ഉയര്‍ത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. 36 പന്ത് നേരിട്ട ഡിവൈന്‍ 7 ഫോറുകള്‍ നേടി. മാഡി ഗ്രീന്‍ (3) ഡിവൈനൊപ്പം പുറത്താവാതെ നിന്നു. 

പൃഥ്വി ഷായുടെ കരുത്തില്‍ മുംബൈ, സരണ്‍ഷിന് നാല് വിക്കറ്റ്! ഇറാനി കപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രകര്‍, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, രേണുക താക്കൂര്‍ സിംഗ്.

ന്യൂസിലന്‍ഡ്: സൂസി ബേറ്റ്സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡിവൈന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗെയ്സ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍.

Latest Videos
Follow Us:
Download App:
  • android
  • ios