Asianet News MalayalamAsianet News Malayalam

വരുണ്‍ ചക്രവര്‍ത്തിയുടെ തിരിച്ചുവരവ്! ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം

സ്‌കോര്‍ സൂചിപ്പിക്കും പോലലെ മോശമായിരുന്നു ബംഗ്ലാദേശിന്റെ തടുക്കം.

india need 128 runs to win against bangladesh in first t20
Author
First Published Oct 6, 2024, 8:49 PM IST | Last Updated Oct 6, 2024, 8:49 PM IST

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം. ഗ്വാളിയോറില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് തകര്‍ത്തത്. 19.5 ഓവറില്‍ അരങ്ങേറ്റക്കാര്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മായങ്കിനെ കൂടാതെ നിതീഷ് കുമാര്‍ റെഡ്ഡിയുംഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തി. വരുണ്‍ ചക്രവര്‍ത്തിയാവട്ടെ ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്.

സ്‌കോര്‍ സൂചിപ്പിക്കും പോലലെ മോശമായിരുന്നു ബംഗ്ലാദേശിന്റെ തടുക്കം. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (4), പര്‍വേസ് ഹുസൈന്‍ ഇമോന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് നജ്മുല്‍ ഹുസൈന്‍ ഷാന്റോ (27) - തൗഹിദ് ഹൃദോയ് (12) സഖ്യം 26 റണ്‍സ് കൂട്ടിചേര്‍്ത്തു. എന്നാല്‍ ഹൃദോയിയെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മഹ്മുദുള്ള (1), ജാക്കര്‍ അലി (8) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. 

ഇതിനിടെ ഷാന്റോയും മടങ്ങിയതോടെ ബംഗ്ലാദേശ് ആറിന് 75 എന്ന നിലയിലായി. പിന്നീട് റിഷാദ് ഹുസൈന്‍ (11), ടസ്‌കിന്‍ ്അഹമ്മദ് (12) എന്നിവരെ കൂട്ടുപിടിച്ച് മെഹിദി നടത്തിയ പോരാട്ടാണ് സ്‌കോര്‍ 120 കടത്തിയത്. ഷൊറിഫുള്‍ ഇസ്ലാമാണ് (0) പുറത്തായ മറ്റൊരു താരം. മുസ്തഫിസുര്‍ റഹ്മാന്‍ (1) അര്‍ഷ്ദീപിന്റെ യോര്‍ക്കറില്‍ ബൗള്‍ഡായി. മായങ്കിനൊപ്പം വാഷിംഗ്ടണ്‍ സുന്ദര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

'എയര്‍ ഇന്ത്യക്ക് നന്ദിയുണ്ടേ'! പൊട്ടിത്തകര്‍ന്ന ബാഗിന്റെ ചിത്രം കാണിച്ച് ഹോക്കി താരം റാണി രാംപാല്‍

ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് ഹൃദോയ്, മഹ്മൂദുള്ള, ജാക്കര്‍ അലി, മെഹിദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്മാന്‍, ഷോറിഫുള്‍ ഇസ്ലാം.

Latest Videos
Follow Us:
Download App:
  • android
  • ios