ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര: ഷമിയും ഹൂഡയും പുറത്ത്; ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ

ഹൂഡ കൂടുതല്‍ പരിശോധനയ്ക്കായി ബാംഗ്ലൂര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യയുടെ കായികക്ഷമതയും പരിശോധിക്കും. നേരത്തെ ഭുവനേശ്വറിന് വിശ്രമം അനുവദിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യില്‍ അര്‍ഷ്ദീപാണ് കളിക്കുന്നത്. 

India makes three changes for t20 series against south africa

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരില്‍ നിന്ന് ദീപക് ഹൂഡ, മുഹമ്മദ് ഷമി എന്നിവരെ ഒഴിവാക്കി. പുറംവേദനയാണ് ഹൂഡയ്ക്ക് പുറത്തേക്കുള്ള വഴിവെച്ചത്. ഷമിയാവട്ടെ കൊവിഡില്‍ നിന്ന് പൂര്‍ണമുക്തനായിട്ടില്ല. പകരക്കാരായിയ ശ്രേയസ് അയ്യര്‍, ഷഹബാസ് അഹമ്മദ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഷമിക്ക് പകരം ടീമില്‍ ഉണ്ടായിരുന്ന ഉമേഷ് യാദവ് ടീമിനൊപ്പം തുടരും. മാറ്റമുണ്ടാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കില്‍ ഇപ്പോഴാണ് ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഹൂഡ കൂടുതല്‍ പരിശോധനയ്ക്കായി ബാംഗ്ലൂര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യയുടെ കായികക്ഷമതയും പരിശോധിക്കും. നേരത്തെ ഭുവനേശ്വറിന് വിശ്രമം അനുവദിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യില്‍ അര്‍ഷ്ദീപാണ് കളിക്കുന്നത്. 

സ്ഥിരത വേണം, ആഭ്യന്തര ക്രിക്കറ്റ് കളിക്കൂ! സഞ്ജു സാംസണ് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ നിര്‍ദേശം

ടി20 ലോകകപ്പിനുള്ള ടീമില്‍ ഷമി സ്റ്റാന്‍ഡ് ബൈ താരമായി ഇടം നേടിയിരുന്നു. ഓസ്ട്രേലിയയിലേക്കുള്ള സംഘത്തില്‍ ഷമി തുടരുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. യാത്ര തിരിക്കും മുമ്പ് ഷമി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് സെലക്റ്റര്‍മാരുടെ പ്രതീക്ഷ. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഒരിക്കല്‍ പോലും താരം ഇന്ത്യന്‍ ജേഴ്സിയില്‍ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. 

എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെ താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ സ്റ്റാന്‍ഡ് ബൈ താരമായിട്ട് മാത്രമാണ് ടീമിലെടുത്തത്. ഓസ്ട്രേലിയക്കെതിരായ പരമ്പര നടക്കുന്നതിനിടെയാണ് ഹൂഡയ്ക്ക് പരിക്കേല്‍ക്കുന്നത്. പുറംവേദനയെ തുടര്‍ന്ന് അദ്ദേഹത്തിന് ഓസീസിനെതിരായ മൂന്നാം ടി20 കളിക്കാനാവില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു.

സെവന്‍സിനടി, പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി! രോഹിത്തിന്റെ കട്ടൗട്ട് ഏറ്റെടുത്ത് മുംബൈ ഇന്ത്യന്‍സ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, ഷഹ്ബാസ് അഹമ്മദ്.
 

Latest Videos
Follow Us:
Download App:
  • android
  • ios