ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എ ബാറ്റിംഗ് ആരംഭിച്ചു; രണ്ട് വിക്കറ്റ് നഷ്ടം, സഞ്ജു സാംസണ്‍ ക്രീസില്‍

ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു- ത്രിപാഠി സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് മടങ്ങിയത്. എട്ട് ബൗണ്ടറികള്‍ നേടിയ അഭിമന്യൂവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തിയത് സഞ്ജു.

India A won the toss against New Zealand A in third ODI

ചെന്നൈ: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ എ ബാറ്റിംഗ് ആരംഭിച്ചു. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 22 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (29), തിലക് വര്‍മ (25) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ അഭിമന്യൂ ഈശ്വരന്‍ (39), രാഹുല്‍ ത്രിപാഠി (18) എന്നിവരാണ് മടങ്ങിയത്. 

ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു- ത്രിപാഠി സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് മടങ്ങിയത്. എട്ട് ബൗണ്ടറികള്‍ നേടിയ അഭിമന്യൂവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തിയത് സഞ്ജു. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ത്രിപാഠിയും മടങ്ങി. സഞ്ജു- തിലക് സഖ്യം ഇതുവരെ 57 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. 

കാര്യവട്ടം ടി20ക്ക് മുഖ്യാതിഥിയായി സൗരവ് ഗാംഗുലിയും; മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും

മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ്, രജത് പടിധാര്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ക്ക് വിശ്രമം നല്‍കി. അഭിമന്യൂ ഈശ്വരന്‍, രാഹുല്‍ ത്രിപാഠി, കെ എസ് ഭരത്, കുല്‍ദീപ് സെന്‍ എന്നിവരാണ് ടീമിലെത്തിയത്. 

ഇന്ത്യന്‍ ടീം കാര്യവട്ടത്ത് പരിശീലനത്തിന്, രോഹിത് ഇന്ന് മാധ്യമങ്ങളെ കാണും; നാളെ ക്രിക്കറ്റ് പൂരം

ഇന്ത്യ എ ടീം: അഭിമന്യൂ ഈശ്വരന്‍, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, തിലക് വര്‍മ, കെ എസ് ഭരത്, രജന്‍ഗദ് ബാവ, ഋഷി ധവാന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, രാഹുല്‍ ചാഹര്‍, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്.

ന്യൂസിലന്‍ഡ് എ: ചാഡ് ബൗസ്, ഡെയ്ന്‍ ക്ലിവര്‍, ജേക്കബ് ഡഫി, ജോ വാള്‍ക്കര്‍, ലോഗന്‍ വാന്‍ ബീക്ക്, മാര്‍ക് ചാപ്മാന്‍, മാത്യു ഫിഷര്‍, മൈക്കല്‍ റിപ്പോണ്‍, രചിന്‍ രവീന്ദ്ര, റോബര്‍ട്ട് ഒ ഡണ്ണല്‍, ടോം ബ്രൂസ്.

Latest Videos
Follow Us:
Download App:
  • android
  • ios