IND vs SL: കരുണയില്ലാതെ അശ്വിനും ബുമ്രയും, പിങ്ക് ടെസ്റ്റില്‍ ലങ്കക്കെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം

28-1 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലെത്തിയ ലങ്കക്ക് ഇന്ന് ആദ്യം മെന്‍ഡിസിന്‍റെ വിക്കറ്റാണ് നഷ്ടമായത്. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത് 60 പന്തില്‍ 54 റണ്‍സെടുത്ത മെന്‍ഡിസിനെ അശ്വിന്‍റെ പന്തില്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി.

IND vs SL: India beat Sri Lanka by 238 runs in 2nd Test to clean sweep the series 2-0

ബംഗലൂരു: ബംഗലൂരു ക്രിക്കറ്റ് ടെസ്റ്റില്‍( India vs Sri Lanka, 2nd Test) ശ്രീലങ്കയെ  238 റണ്‍സിന് കീഴടക്കി രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 446 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മൂന്നാം ദിനം ചായക്കുശേഷം 208 റണ്‍സിന് ഓള്‍ ഔട്ടായി. 107 റണ്‍സുമായി ക്യാപ്റ്റന്‍ കരുണരത്നെയും(Dimuth Karunaratne) അര്‍ധസെഞ്ചുറിയുമായി കുശാല്‍ മെന്‍ഡിസും(Kusal Mendis) ലങ്കക്കായി പൊരുതിയെങ്കിലും നാലു വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും(Ashwin) മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രക്കും(Jasprit Bumrah) മുന്നില്‍ ലങ്കയുടെ മറ്റ് ബാറ്റര്‍മാരെല്ലാം പൊരുതാതെ മുട്ടുമടക്കി. അക്സര്‍ പട്ടേല്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു. സ്കോര്‍ ഇന്ത്യ 252, 303-9, ശ്രീലങ്ക 109, 208.

28-1 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലെത്തിയ ലങ്കക്ക് ഇന്ന് ആദ്യം മെന്‍ഡിസിന്‍റെ വിക്കറ്റാണ് നഷ്ടമായത്. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത് 60 പന്തില്‍ 54 റണ്‍സെടുത്ത മെന്‍ഡിസിനെ അശ്വിന്‍റെ പന്തില്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. ക്രീസ് വിട്ടിറങ്ങി പ്രതിരോധിക്കാനുള്ള ശ്രമമാണ് വിഫലമായത്. 60 പന്തില്‍ എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു മെന്‍ഡിസിന്‍റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത ഓവറില്‍ പരിചയസമ്പന്നനായ എയ്ഞ്ചലോ മാത്യൂസും മടങ്ങി. ജഡേജയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ധനഞ്ജയയെ അശ്വിന്‍ ഷോര്‍ട്ട് ലെഗില്‍ ഹനുമ വിരാഹിയുടെ കൈകളിലെത്തിച്ചു. ഇന്നലെ തിരിമാനെയെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു.

നടുവൊടിച്ച് അശ്വിനും അക്സറും

ഒരറ്റത്ത് കരുണരത്നെ പിടിച്ചു നിന്നെങ്കിലും മെന്‍ഡിസ് കൂടി മടങ്ങിയതോടെ ലങ്കയുടെ തകര്‍ച്ച വേഗത്തിലായി. നിരോഷന്‍ ഡിക്‌വെല്ല(12)യെയും ചരിത് അസലങ്കയെയും(5) അക്സര്‍ മടക്കിയപ്പോള്‍ ലസിത് എംബുല്‍ഡെനിയയും(2) വിശ്വ ഫെര്‍ണാണ്ടോയെ(2) അശ്വിനും അവസാന ടെസ്റ്റ് കളിച്ച സുരങ്ക ലക്മലിനെ(1) ജസ്പ്രീത് ബുമ്രയും മടക്കി. അവസാന നാലു വിക്കറ്റുകള്‍ നാലു റണ്‍സെടുക്കുന്നതിനിടെയാമ് ലങ്കക്ക് നഷ്ടമായത്. ഇന്ത്യക്കായി അശ്വിന്‍ നാലും ബൂമ്ര മൂന്നും അക്സര്‍ രണ്ടും വിക്കറ്റെടുത്തപ്പോള്‍ ജഡേജ ഒരു വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios