ഗ്രീന്‍ഫീല്‍ഡ് നീലക്കടല്‍; കാര്യവട്ടത്ത് ടോസ് വീണു, ബുമ്രയില്ല! വമ്പന്‍ മാറ്റങ്ങളുമായി ടീം ഇന്ത്യ

മിനുറ്റുകളുടെ മാത്രം അകലത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്ക് അംപയര്‍മാര്‍ സിഗ്‌നല്‍ കാട്ടും

IND vs SA 1st T20I Toss and Playing XI Team India captain Rohit Sharma opt to bowl first

കാര്യവട്ടം: ടീമുകള്‍ അവസാനവട്ട തയ്യാറെടുപ്പില്‍, ശ്വാസം അടക്കിപ്പിടിച്ച് ഗാലറി, ഇനി ആദ്യ പന്ത് മൈതാനത്ത് വീണാല്‍ മാത്രം മതി. മിനുറ്റുകളുടെ മാത്രം അകലത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്ക് അംപയര്‍മാര്‍ സിഗ്‌നല്‍ കാട്ടും.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. വന്‍ മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങുന്നത്. ഓസീസിനെതിരായ പരമ്പര കഴിഞ്ഞ് വിശ്രമം നല്‍കിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും പേസര്‍ ഭുവനേശ്വര്‍ കുമാറിനും പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും പേസര്‍ അര്‍ഷ്‌ദീപ് സിംഗും ഇലവനിലെത്തി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ഇന്ന് കളിക്കുന്നില്ല. അതേസമയം പേസര്‍ ദീപക് ചാഹറും വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനും മടങ്ങിയെത്തി. ഗ്രീന്‍ഫീല്‍ഡിലേത് മികച്ച ബാറ്റിംഗ് വിക്കറ്റാണെന്ന് രോഹിത് ടോസ് വേളയില്‍ പ്രശംസിച്ചു. 

ഇന്ത്യന്‍ ടീം: Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Rishabh Pant(w), Dinesh Karthik, Axar Patel, Ravichandran Ashwin, Harshal Patel, Deepak Chahar, Arshdeep Singh

ദക്ഷിണാഫ്രിക്കന്‍ ടീം: Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Kagiso Rabada, Keshav Maharaj, Anrich Nortje, Tabraiz Shamsi

മത്സരത്തിനായി നാല് മണിക്ക് ശേഷം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചുതുടങ്ങിയിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് കാണികളെ ഗാലറിയിലേക്ക് കടത്തിവിട്ടത്. ശേഷം ദക്ഷിണാഫ്രിക്കന്‍ ടീം ഹോട്ടലില്‍ നിന്ന് ആദ്യം കാര്യവട്ടത്ത് എത്തി. പിന്നാലെ ഇന്ത്യന്‍ ടീം ബസില്‍ വന്നിറങ്ങി. താരങ്ങളുടെ പേരെടുത്തുവിളിച്ച് ആവേശത്തോടെയാണ് ഗ്രീന്‍ഫീല്‍ഡിലേക്ക് കാണികള്‍ രോഹിത് ശര്‍മ്മയെയും സംഘത്തേയും സ്വാഗതം ചെയ്തത്. സ്ക്വാഡിലില്ലെങ്കിലും സഞ്ജു സാംസണിനായും ആരാധകര്‍ ആവേശമുദ്രാവാക്യങ്ങള്‍ മുഴക്കി. 

കാര്യവട്ടം പോരിന് മുമ്പ് മലയാളികള്‍ക്ക് നിരാശവാര്‍ത്ത, കളി നിയന്ത്രിക്കാന്‍ അനന്തപത്മനാഭനില്ല

Latest Videos
Follow Us:
Download App:
  • android
  • ios