പരിശീലനത്തിനിടെ കണ്ണുംപൂട്ടി സിക്സടിച്ച് സഞ്ജു, കൈയടിച്ച് സഹതാരങ്ങള്‍-വീഡിയോ

ശ്രേയസ് ഒരുതവണ പന്തുപോലും നോക്കാതെ സിക്സടിച്ചപ്പോള്‍ സഞ്ജു ഒരു തവണ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെയും രണ്ടാമത്തെ തവണ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെയും അത്തരം ഷോട്ടുകള്‍ പറത്തി.

IND vs NZ T20: Sanju Samson hits no-look sixes before New Zealand T20Is

വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് നാളെ തുടക്കമാനിരിക്കെ പരിശീലനത്തില്‍ സഹതാരങ്ങളെപ്പോലും അമ്പരപ്പിച്ച് മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗ്. നാളെ തുടങ്ങുന്ന ആദ്യ ടി20ക്ക് മുമ്പ് ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ കണ്ണുംപൂട്ടിയുള്ള സഞ്ജുവിന്‍റെ സിക്സടിയാണ് സഹതാരങ്ങളെയും പരിശീലകരെയും അമ്പരപ്പിച്ചത്.

സഞ്ജുവിന് പുറമെ യുവതാരങ്ങളായ ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം വമ്പന്‍ അടികളുമായാണ് ബാറ്റിംഗ് പരിശീലനം നടത്തിയത്. എല്ലാവരും തകര്‍ത്തടിക്കുന്നതിനിടെ ക്രീസിലെത്തിയ സഞ്ജു പന്തിലേക്ക് പോലും നോക്കുകപോലും ചെയ്യാതെ സിക്സറുകള്‍ പറത്തിയതാണ് സഹതാരങ്ങളെപ്പോലും വിസ്മയിപ്പിച്ചത്. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരും സമാനമായ ഷോട്ടുകള്‍ കളിക്കുന്നത് കാണാമായിരുന്നു.

നിങ്ങള്‍ക്ക് മാത്രം എന്തിനാണ് ഇത്രയും വിശ്രമം, ദ്രാവിഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രവി ശാസ്ത്രി

ശ്രേയസ് ഒരുതവണ പന്തുപോലും നോക്കാതെ സിക്സടിച്ചപ്പോള്‍ സഞ്ജു ഒരു തവണ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെയും രണ്ടാമത്തെ തവണ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെയും അത്തരം ഷോട്ടുകള്‍ പറത്തി. സ‍ഞ്ജുവിന്‍റെ ഷോട്ടുകള്‍ കണ്ട് സഹതാരങ്ങല്‍ കൈയടിക്കുകയും ചെയ്തു. ടി20 ലോകകപ്പിലെ ഇന്ത്യന്‍ സീനിയര്‍ താരങ്ങളുടെ മെല്ലെപ്പോക്കിനെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യുവതാരങ്ങള്‍ കണടച്ച് ആക്രമിക്കുന്ന ശൈലിയുമായി പരിശീലനം നടത്തിയത് എന്നതും ശ്രദ്ധേയമായി.

 ടി20 ക്രിക്കറ്റില്‍ ഇത്തരത്തില്‍ നിര്‍ഭയമായി ആക്രമിച്ചു കളിക്കുകയാണ് വേണ്ടതെന്ന് ടീമിന്‍റെ താല്‍ക്കാലിക പരിശീലകനായ വിവിഎസ് ലക്ഷ്മണ്‍ വ്യക്തമാക്കി. ബാറ്റ് ചെയ്യാനറിയാവുന്ന ബൗളര്‍മാരും ബൗള്‍ ചെയ്യാനറിയാവുന്ന ബാറ്റര്‍മാരുമാണ് ടീമിന്‍റെ വൈവിധ്യം കൂട്ടുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (C), Shubman Gill, Ishan Kishan, Deepak Hooda, Suryakumar Yadav, Shreyas Iyer, Rishabh Pant (VC and WK), Sanju Samson (WK), Washington Sundar, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Harshal Patel, Mohd. Siraj, Bhuvneshwar Kumar, Umran Malik.

Latest Videos
Follow Us:
Download App:
  • android
  • ios