ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യയെക്കാള്‍ ഓസീസിനെ ഭയപ്പെടുത്തുന്നത് ഓവലിലെ ചരിത്രം
ഇന്ത്യക്കെതിരെ ഫൈനല്‍ പോരിനിറങ്ങും മുൻപ് ഓസ്ട്രേലിയയെ ഭയപ്പെടുത്തുന്നതും ഓവല്‍ എന്ന പേര് തന്നെയാണ്. കാരണൺ 140 വർഷത്തെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും മോശം റെക്കോർഡുള്ള വേദിയാണ് ഓവൽ. ഓവലിൽ ഓസ്ട്രേലിയ 38 ടെസ്റ്റിൽ കളിച്ചിട്ടുണ്ട്. ജയിക്കാനായത് വെറും ഏഴിൽ മാത്രം. 17 തോൽവി, 14 സമനില. വിജയശതമാനം 18.42.
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അടുത്ത ആഴ്ച ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ഓസ്ട്രേലിയയെ ഭയപ്പെടുന്നത് ഓവലിലെ ചരിത്രമാണ്. ഓസ്ട്രേലിയക്ക് ഏറ്റവും കുറച്ച് മത്സരങ്ങൾ ജയിച്ചിട്ടുള്ള ഗ്രൗണ്ടുകളിലൊന്നാണ് ഇംഗ്ലണ്ടിലെ ഓവൽ. കഴിഞ്ഞ വര്‍ഷമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദിയായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇംഗ്ലണ്ടിലെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിനെ തെരഞ്ഞെടുത്തത്.
ഇന്ത്യക്കെതിരെ ഫൈനല്‍ പോരിനിറങ്ങും മുൻപ് ഓസ്ട്രേലിയയെ ഭയപ്പെടുത്തുന്നതും ഓവല്‍ എന്ന പേര് തന്നെയാണ്. കാരണം 140 വർഷത്തെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും മോശം റെക്കോർഡുള്ള വേദിയാണ് ഓവൽ. ഓവലിൽ ഓസ്ട്രേലിയ 38 ടെസ്റ്റിൽ കളിച്ചിട്ടുണ്ട്. ജയിക്കാനായത് വെറും ഏഴിൽ മാത്രം. 17 തോൽവി, 14 സമനില. വിജയശതമാനം 18.42.
കഴിഞ്ഞ 50 വർഷത്തിനിടെയിൽ ഓവലിൽ ഓസീസ് ജയിച്ചത് രണ്ട് കളിയിൽ മാത്രം. എന്നാല്‍ ഇതുകൊണ്ട് ഇന്ത്യക്ക് ആശ്വസിക്കാനും വകയില്ലെന്നതാണ് രസകരമായ വസ്തുത. കാരണം ഇന്ത്യക്കും അത്രനല്ല റെക്കോർഡല്ല ഓവലിൽ ഉള്ളത്. ഓവലില്‍ കളിച്ച 14 ടെസ്റ്റിൽ ഇന്ത്യ ജയിച്ചത് രണ്ടെണ്ണത്തിൽ മാത്രം. അഞ്ച് എണ്ണത്തില്‍ തോറ്റു. ഏഴ് സമനില. 2014ൽ ഓവലില്‍ 94 റൺസിന് പുറത്തായതാണ് ഈ ഗ്രൗണ്ടിലെ ഇന്ത്യയുടെ കുറഞ്ഞ സ്കോർ.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് സിഎസ്കെ എന്ന് ബ്രാവോ, തര്‍ക്കിച്ച് പൊള്ളാര്‍ഡ്-വീഡിയോ
ചരിത്രം ഇങ്ങനെയാണെങ്കിലും സമീപകാല റെക്കോര്‍ഡ് നോക്കിയാല്‍ 2015ലാണ് ഓസ്ട്രേലിയ അവസാനമായി ഓവലിൽ ജയിച്ചത്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങുമ്പോള്‍ 2021ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇംഗ്ലണ്ടിനെ ഓവലിൽ 157 റൺസിന് തകർത്ത ആത്മവിശ്വാസം രോഹിത് ശർമ്മക്കും സംഘത്തിനുമുണ്ട്. ടെസ്റ്റിൽ വിദേശത്ത് രോഹിത് ശർമ്മ ആദ്യ സെഞ്ച്വറി നേടിയ വേദിയുമാണ് ഓവൽ. ഇതേവേദിയിൽ സെഞ്ച്വറി നേടിയിട്ടുള്ള കെ എൽ രാഹുലും റിഷഭ് പന്തും ഇപ്പോൾ ഇന്ത്യന്‍ ടീമിനൊപ്പമില്ല. പരിക്കുമൂലം ഇരുവരും പുറത്താണ്.
ഓസ്ട്രേലിയന്‍ നിരയില്‍ സ്റ്റീവ് സ്മിത്താണ് ഓവലിൽ മികച്ച റെക്കോർഡുള്ള ബാറ്റർ. അഞ്ച് ഇന്നിംഗ്സിൽ രണ്ട് സെഞ്ച്വറിയടക്കം 391 റൺസ്.