ബൗളര്‍ ആരുമാവട്ടെ, അവസാന 4 ഓവറിൽ അവനെതിരെ ഫീല്‍ഡ് സെറ്റ് ചെയ്യുക അസാധ്യം, തുറന്നു പറഞ്ഞ് അശ്വിന്‍

ആദ്യ 18 പന്തില്‍ 13 റണ്‍സെടുത്ത രോഹിത് അടുത്ത 12 പന്തില്‍ 14 റണ്‍സെ നേടിയിരുന്നുള്ളു. അടുത്ത 17 പന്തില്‍ 28 റണ്‍സടിച്ച രോഹിത് അവസാന 22 പന്തിലാണ് 66 റണ്‍സടിച്ചത്.

Impossible to bowl to a set Rohit Sharma in the last four overs says Ravichandran Ashwin

ഹൈദരാബാദ്: അഫ്ഗാനിസ്ഥാനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായശേഷം അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ ഇന്നിംഗ്സിനെ പ്രശംസിച്ച് സഹതാരം ആര്‍ അശ്വിന്‍. അഫ്ഗാനെതിരായ അവസാന ടി20യില്‍ 69 പന്തില്‍ 121 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന തന്‍റെ തന്നെ റെക്കോര്‍ഡ് മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. അവസാന നാലോവറില്‍ മാത്രെ രോഹിത് നേടിയത് 66 റണ്‍സായിരുന്നു.

ആദ്യ 18 പന്തില്‍ 13 റണ്‍സെടുത്ത രോഹിത് അടുത്ത 12 പന്തില്‍ 14 റണ്‍സെ നേടിയിരുന്നുള്ളു. അടുത്ത 17 പന്തില്‍ 28 റണ്‍സടിച്ച രോഹിത് അവസാന 22 പന്തിലാണ് 66 റണ്‍സടിച്ചത്. രോഹിത്തിന്‍റെ ഇന്നിംഗ്സിലെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യ 30-4 എന്ന നിലയില്‍ പതറിയപ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് അധികം റിസ്ക് എടുക്കാതെ കളിച്ചു. എന്നാല്‍ ഇന്നിംഗ്സിനൊടുവില്‍ തകര്‍ത്തടിച്ച രോഹിത്തിനെക്കുറിച്ച് മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. ബൗളര്‍ ആരുമായിക്കൊള്ളട്ടെ, അവസാന നാലോവറില്‍ രോഹിത്തിനെതിരെ ഫീല്‍ഡ് സെറ്റ് ചെയ്യുക എന്നത് അസാധ്യമാണ്.

ദ്രാവിഡിന്‍റെ വാക്കുകൾക്ക് പുല്ലുവില, രഞ്ജി ട്രോഫിയിൽ കളിക്കാതെ വീണ്ടും ഇഷാൻ കിഷൻ; തിരിച്ചുവരവ് സാധ്യത മങ്ങി

ലെങ്ത് ബോളാണെങ്കില്‍ രോഹിത് പുള്‍ ചെയ്യും. ഷോര്‍ട്ട് ബോളുകളും അതുപോലെ അടിക്കും. കുറച്ച് ഫുള്ളായി എറിഞ്ഞാല്‍ കവറിന് മുകളിലൂടെ സിക്സിന് തൂക്കും. ഇനി യോര്‍ക്കര്‍ മിസായാലോ, സിക്സ് ഉറപ്പാണ്. ഇത്തവണ നടന്ന സൂപ്പര്‍ ഓവറിന്‍റെ കാര്യം വിടൂ. ന്യൂസിലന്‍ഡില്‍ ടിം സൗത്തിക്കെതിരെ സൂപ്പര്‍ ഓവറില്‍ സിക്സ് അടിച്ച് കളി ജയിപ്പിച്ചിട്ടുണ്ട് രോഹിത്.

ആദ്യ രണ്ട് മത്സരങ്ങളിലും ഏകദിന ലോകകപ്പില്‍ കളിച്ചതുപോലെ കളിക്കാനാണ് രോഹിത് എത്തിയത്. എന്നാല്‍ ആദ്യ കളിയില്‍ റണ്ണൗട്ടായി. രണ്ടാം മത്സരത്തില്‍ ബൗള്‍ഡായി. പക്ഷെ രണ്ട് തവണയും രോഹിത് കളിച്ചത് ടീമിനുവേണ്ടിയാണ്. ടീമിന്‍റെ ആക്രമണമനോഭാവം തുറന്നു കാണിക്കാനായിരുന്നു ആദ്യ പന്ത് മുതല്‍ തകര്‍ത്തടിക്കാന്‍ നോക്കിയത്.  മൂന്നാം മത്സരത്തില്‍ സെഞ്ചുറിയുമായി തിരിച്ചുവന്ന രോഹിത്തിന്‍റെ ഇന്നിംഗ്സ് എത്രകണ്ടാലും മതിവരില്ലെന്നും അശ്വിന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios