കോലിപ്പടയ്‌ക്ക് ക്വാറന്‍റീന്‍ ഇന്ത്യയിലേ തുടങ്ങും; സ്വീകരിക്കേണ്ട വാക്‌സീന്‍ നിര്‍ദേശിച്ചും ബിസിസിഐ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പോകുന്ന താരങ്ങള്‍ക്കായി നിര്‍ണായക തീരുമാനങ്ങളെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്ന താരങ്ങളെ ഇന്ത്യയിൽ തന്നെ ക്വാറന്റീൻ ചെയ്യാനൊരുങ്ങി ബിസിസിഐ. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് ഒരാഴ്‌ച മുൻപ് താരങ്ങളെ ബയോ-ബബിളിൽ പ്രവേശിപ്പിക്കാനാണ് നീക്കം. ഇംഗ്ലണ്ടിൽ എത്തുന്ന താരങ്ങൾക്ക് പതിനാല് ദിവസത്തെ നിർബന്ധിത ക്വാറന്റീനുണ്ട്. ഇതിന് മുൻപ് തന്നെ താരങ്ങളെല്ലാം കൊവിഡ് മുക്തരാണെന്ന് ഉറപ്പാക്കാനാണ് ബിസിസിഐ തീരുമാനം.
താരങ്ങള്‍ക്ക് ഒരേ വാക്‌സീന്‍
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കൊവിഷീൽഡ് വാക്‌സീന്‍ മാത്രം സ്വീകരിച്ചാൽ മതിയെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. ഐപിഎൽ റദ്ദാക്കിയതോടെ കളിക്കാർ ബയോ-ബബിളിന് പുറത്താണ്.
താരങ്ങൾ അവരവരുടെ നാട്ടിൽ വാക്‌സീന്‍ സ്വീകരിക്കുമ്പോൾ കൊവിഷീൽഡാണെന്ന് ഉറപ്പാക്കണമെന്നാണ് ബിസിസിഐ നിർദേശം. ഇപ്പോൾ ആദ്യ ഡോസെടുക്കുന്ന താരങ്ങൾ വൈകാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകും. രണ്ടാമത്തെ ഡോസ് ഇംഗ്ലണ്ടിൽ നിന്നാവും താരങ്ങൾക്ക് സ്വീകരിക്കേണ്ടിവരുക. കൊവിഷീൽഡ് ഇംഗ്ലണ്ടിലും ലഭ്യമായതിനാലാണ് ബിസിസിഐ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്.
ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, ജസ്‌പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.
സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍
അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്‌ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല.
അഡ്‌ലെയ്ഡ് ടെസ്റ്റിലെ പരാജയത്തിന്‍റെ പേരില്‍ അയാളെ ഒഴിവാക്കരുതായിരുന്നു; യുവതാരത്തെക്കുറിച്ച് നെഹ്റ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona