ഐസിസി ടെസ്റ്റ് റാങ്കിംഗ്: വമ്പന്‍ കുതിപ്പുമായി സിറാജും രാഹുലും
ലോര്‍ഡ്‌സ് ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യയുടെ കെ എല്‍ രാഹുല്‍ 19 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ബാറ്റിംഗ് റാങ്കിംഗില്‍ 37ാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരെ ഇതുവരെ മികവ് കാട്ടാനായില്ലെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യയുടെ കെ എല്‍ രാഹുലും മുഹമ്മദ് സിറാജും. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ മിന്നും പ്രകടനത്തോടെ ബൗളര്‍മാരുടെ റാങ്കിംഗില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സിറാജ് 38-ാം റാങ്കിലെത്തി. കഴിഞ്ഞവര്‍ഷം ദിസംബറില്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സിറാജിന്റെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇരു ഇന്നിംഗ്‌സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് സിറാജിന് തുണയായത്.
അതേസമയം നോട്ടിംഗ്ഹാം ടെസ്റ്റിലെ പ്രകടനത്തോടെ ആദ്യ പത്തിലെത്തിയ ബുമ്ര ഒരു സ്ഥാനം താഴോട്ടിറങ്ങി പത്താം സ്ഥാനത്താണ്.ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ബുമ്ര രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റെടുത്തിരുന്നു. അശ്വിന്‍(2), ഇഷാന്ത് ശര്‍മ(16), മുഹമ്മദ് ഷമി(19), രവീന്ദ്ര ജഡേജ(21), എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബൗളര്‍മാരുടെ റാങ്കിംഗ്.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യയുടെ കെ എല്‍ രാഹുല്‍ 19 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ബാറ്റിംഗ് റാങ്കിംഗില്‍ 37ാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരെ ഇതുവരെ മികവ് കാട്ടാനായില്ലെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
രോഹിത് ശര്‍മ ആറാം സ്ഥാനത്തുണ്ട്. റിഷഭ് പന്താണ് ഏഴാമത്. ഇന്ത്യക്കെതിരായ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് സ്റ്റീവ് സ്മിത്തിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലാബുഷെന്‍ ആണ് നാലാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ മൂന്നാമതും അശ്വിന്‍ നാലാമതുമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.