അവസാന കളിയില്‍ അടിതെറ്റി സൂര്യ, ഒന്നാം റാങ്കുകാരനായി ലോകപ്പിനിറങ്ങുക റിസ്‌വാന്‍ തന്നെ

ഇതോടെ പാക്കിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ ടി20 ലോകകപ്പില്‍ ഒന്നാം റാങ്കുകാരനായി ഗ്രൗണ്ടിലിറങ്ങും. ഒന്നാം റാങ്ക് കൈയകലത്തില്‍ കൈവിട്ടെങ്കിലും റിസ്‌വാനുമായുള്ള റേറ്റിംഗ് പോയന്‍റ് അകലം ഗണ്യമായി കുറക്കാന്‍ സൂര്യക്കായി.

ICC T20I Rankings:Mohammad Rizwan retain N0.1 position, Suryakumar Yadav 2nd

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്  ടി20 ലോകകപ്പിന് മുമ്പ് ഐസിസി ട20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈയകലത്തില്‍ നഷ്ടമായി.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് കളികളിലും അര്‍ധസെഞ്ചുറിയ നേടിയ സൂര്യ മൂന്നാം മത്സരത്തില്‍ ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായതാണ് തിരിച്ചടിയായത്.

ഇതോടെ പാക്കിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ ടി20 ലോകകപ്പില്‍ ഒന്നാം റാങ്കുകാരനായി ഗ്രൗണ്ടിലിറങ്ങും. ഒന്നാം റാങ്ക് കൈയകലത്തില്‍ കൈവിട്ടെങ്കിലും റിസ്‌വാനുമായുള്ള റേറ്റിംഗ് പോയന്‍റ് അകലം ഗണ്യമായി കുറക്കാന്‍ സൂര്യക്കായി. ഒന്നാം സ്ഥാനത്തുള്ള റിസ്‌വാനും രണ്ടാം സ്ഥാനത്തുള്ള സൂര്യക്കും തമ്മിലുള്ള അകലം 16 റേറ്റിംഗ് പോയന്‍റ് മാത്രമാണ്. സൂര്യക്ക് 838 റേറ്റിംഗ് പോയന്‍റുള്ളപ്പോള്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ നിറം മങ്ങിയ റിസ്‌വാന് 854 റേറ്റിംഗ് പോയന്‍റാണുള്ളത്.

സെപ്റ്റംബറിലെ ഐസിസി വനിതാ താരം: സ്മൃതിയും ഹര്‍മനും പട്ടികയില്‍

എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാനാവാതിരുന്ന സൂര്യ അവസാന മത്സരത്തില്‍ 69 റണ്‍സടിച്ച് ബാറ്റിംഗ് റാങ്കിംഗില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളി രണ്ടാം സ്ഥാനത്തത്തിയിരുന്നു. ഇതിനൊപ്പം 800 റേറ്റിംഗ് പോയന്‍റെന്ന ചരിത്ര നേട്ടവും സൂര്യ സ്വന്തമാക്കി.

ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടുകയും ഇഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20കളില്‍ ഒന്നില്‍ റിസ്‌വാന്‍ കളിക്കാതിരിക്കുകയും രണ്ടാമത്തേതില്‍ 1 റണ്ണെടുത്ത് പുറത്താകുകയും ചെയ്തതോടെയായിരുന്നു ലോകകപ്പിന് തൊട്ടു മുമ്പ് സൂര്യകുമാറിന് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമൊരുങ്ങിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ സൂര്യക്ക്  801 റേറ്റിംഗ് പോയന്‍റും റിസ്‌വാന് 861 റേറ്റിംഗ് പോയന്‍റുമായിരുന്നു ഉണ്ടായിരുന്നത്.  തുടര്‍ച്ചയായ മൂന്ന് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ സൂര്യ 36 റേറ്റിംഗ് പോയന്‍റ് നേടിയപ്പോള്‍ റിസ്‌വാന് ഏഴ് റേറ്റിംഗ് പോയന്‍റ് നഷ്ടമായി. അവസാനം കളിച്ച 10 ഇന്നിംഗ്സുകളില്‍ ഏഴിലും റിസ്‌വാന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. 799 റേറ്റിംഗ് പോയന്‍റുള്ള പാക് നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്താണ്.

ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി പുതിയ റാങ്കിംഗില്‍ പതിനാലം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് എട്ട് സ്ഥാനം കയറി പന്ത്രണ്ടാമത് എത്തിയപ്പോള്‍  അവസാന കളിയില്‍ സെഞ്ചുറി നേടിയ റിലീ റോസോ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇരുപതാമാതെത്തി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 29ാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയുടെ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി പതിനഞ്ചാമതും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം നഷ്ടമാക്കി പതിനാറാമതുമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios