പാകിസ്ഥാനും ഇംഗ്ലണ്ടും അടക്കം 4 ടീമുകള്‍ സൂപ്പർ 8 ൽ എത്താതെ പുറത്താകുമോ?; പോയന്‍റ് പട്ടികയിൽ മുന്നിൽ ആരൊക്കെ
ബി ഗ്രൂപ്പില്‍ മൂന്ന് കളികളില്‍ അഞ്ച് പോയന്‍റുമായി സ്കോട്‌ലന്‍ഡ് ആണ് ഒന്നാമത്. മികച്ച നെറ്റ് റണ്‍റേറ്റുള്ള (+2.164) സ്കോട്‌ലന്‍ഡ് ഇംഗ്ലണ്ടിനെ മറികടന്ന് സൂപ്പര്‍ 8ല്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ പാകിസ്ഥാനും സൂപ്പര്‍ എട്ടില്‍ പോലും എത്താതെ പുറത്താകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. അമേരിക്കയും അഫ്ഗാനിസ്ഥാനുമെല്ലാം അട്ടിമറി വിജയങ്ങളുമായി കുതിക്കുമ്പോള്‍ നാലു ഗ്രൂപ്പിലെയും പോയന്‍റ് നില എങ്ങനെയെന്ന് നോക്കാം.
എ ഗ്രൂപ്പില്‍ രണ്ട് കളികളില്‍ നാലു പോയന്‍റുള്ള ഇന്ത്യയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. നെറ്റ് റണ്‍റേറ്റിലാണ് ഇന്ത്യ(+1.455) അമേരിക്കക്ക്(+0.626) മുന്നില്‍ നില്‍ക്കുന്നത്. രണ്ട് കളികളില്‍ രണ്ട് പോയന്‍റുള്ള കാനഡ മൂന്നാതുള്ളപ്പോള്‍ രണ്ട് കളികളും തോറ്റ പാകിസ്ഥാന്‍ നാലാമതും അയര്‍ലന്‍ഡ് അഞ്ചാമതുമാണ്.
ബി ഗ്രൂപ്പില്‍ മൂന്ന് കളികളില്‍ അഞ്ച് പോയന്‍റുമായി സ്കോട്‌ലന്‍ഡ് ആണ് ഒന്നാമത്. മികച്ച നെറ്റ് റണ്‍റേറ്റുള്ള (+2.164) സ്കോട്‌ലന്‍ഡ് ഇംഗ്ലണ്ടിനെ മറികടന്ന് സൂപ്പര്‍ 8ല്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ട് കളികളില്‍ നാലു പോയന്‍റുള്ള ഓസ്ട്രേലിയ മികച്ച നെറ്റ് റണ്‍റേറ്റുമായി(+1.875) രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ രണ്ട് കളികളില്‍ രണ്ട് പോയന്‍റുള്ള നമീബിയ ആണ് മൂന്നാമത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് രണ്ട് കളികളില്‍ ഒരു പോയന്‍റും മൈനസ് നെറ്റ് റണ്‍റേറ്റുമായി(-1.800) നാലാമതാണ്. മൂന്ന് കളികളും തോറ്റ ഒമാന്‍ ആണ് സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായ ആദ്യ ടീം.
സി ഗ്രൂപ്പില്‍ രണ്ട് കളികളും ജയിച്ച അഫ്ഗാനിസ്ഥാന്‍ നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍(+5.225) നാലു പോയന്‍റുമായി ഒന്നാമതും നാലു പോയന്‍റുള്ള വെസ്റ്റ് ഇന്‍ഡീസ്(+3.574) രണ്ടാമതുമാണ്. മൂന്ന് കളികളില്‍ രണ്ട് പോയന്‍റുള്ള ഉഗാണ്ടയാണ് മൂന്നാമത്. പാപുവ ന്യൂ ഗിനിയക്കും പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ന്യൂസിലന്‍ഡ്. മൈനസ് നെറ്റ് റണ്‍റേറ്റ്(-4.200) ആണ് കിവീസിന് തിരിച്ചടിയാകുക.
സിക്സ് പാക് കാണിക്കാന്‍ ഫോട്ടോ ഇട്ട് പാക് താരം, പക്ഷെ ക്യാപ്ഷനിട്ടപ്പോള്‍ പറ്റിയത് ഭീമാബദ്ധം
ഗ്രൂപ്പ് ഡിയില്‍ മൂന്ന് കളികളില്‍ മൂന്ന് ജയവുമായി ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8ല്‍ എത്തിയപ്പോള്‍ രണ്ട് പോയന്‍റുള്ള ബംഗ്ലാദേശ് രണ്ടാമതും നെതര്‍ലന്‍ഡ്സ് മൂന്നാമതുമാണ്. നേപ്പാള്‍ നാലാമതുള്ള ഗ്രൂപ്പില്‍ രണ്ട് കളികളും തോറ്റ മുന്‍ ചാമ്പ്യൻമാരായ ശ്രീലങ്ക അവസാന സ്ഥാനത്താണ്.