'അതൊക്കെ അവനെക്കൊണ്ട് മാത്രമെ കഴിയൂ', ഒടുവില്‍ ധോണിയെ വാഴ്ത്തി ഗംഭീര്‍

2011ലെ ഏകദിന ലോകകപ്പിലും 2007ലെ ടി20 ലോകകപ്പിലും ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഫൈനലിലെ ടോപ് സ്കോറര്‍ ഗംഭീറായിരുന്നു. കിരീട നേട്ടത്തിന് ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തുമ്പോള്‍ തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതിലെ അസംതൃപ്തി പലപ്പോഴും ഗംഭീര്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

I don't think any Indian captain would be able replicate Dhonis feet says Gautam Gambhir

മുംബൈ: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ മുന്‍ നായകന്‍ എം എസ് ധോണിയെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീം സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്‍റെ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയിട്ടുള്ള ധോണിയെ ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പുകഴ്ത്തിയത്.

സെഞ്ചുറികളുടെ എണ്ണത്തില്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും മറികടക്കുന്ന ഒരു കളിക്കാരന്‍ ഇനിയും വരുമായിരിക്കും, പക്ഷെ എനിക്ക് തോന്നുന്നില്ല, ധോണിയെപ്പോലെ ഇനിയൊരു ഇന്ത്യ ക്യാപ്റ്റന് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടാനാവുമെന്ന്-ഗംഭീര്‍ പറഞ്ഞു. 2013ല്‍ ധോണിയുടെ നേതൃത്വത്തില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയശേഷം ഇന്ത്യക്ക് മറ്റൊരു ഐസിസി കിരീടം നേടാനായിട്ടില്ല. പിന്നിട് നടന്ന 2016ലെ ഏകദിന ലോകകപ്പിലും 2016ല്‍ നടന്ന ടി20 ലോകപ്പിലും 2019ലെ ഏകദിന ലോകകപ്പിലും സെമിയില്‍ പുറത്തായ ഇന്ത്യ 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റു.

ടി20 ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് നാമനിര്‍ദേശം

2011ലെ ഏകദിന ലോകകപ്പിലും 2007ലെ ടി20 ലോകകപ്പിലും ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഫൈനലിലെ ടോപ് സ്കോറര്‍ ഗംഭീറായിരുന്നു. കിരീട നേട്ടത്തിന് ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തുമ്പോള്‍ തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതിലെ അസംതൃപ്തി പലപ്പോഴും ഗംഭീര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ ധോണി നേടിയ വിജയ സിക്സറിനെക്കുറിച്ചും ഗംഭീര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ആ സിക്സ് മാത്രമല്ല വിജയം കൊണ്ടുവന്നതെന്നായിരുന്നു ഗംഭീറിന്‍രെ പരാമര്‍ശം.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിരുന്ന ഗംഭീര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ ധോണി ബാറ്റ് ചെയ്യാനായി ക്രീസിലെത്തുമ്പോള്‍ ചുറ്റും ഫീല്‍ഡര്‍മാരെ നിര്‍ത്തി ധോണിയെ സമ്മര്‍ദ്ദത്തിലാക്കുന്നത് ഇരുവരും തമ്മിലുള്ള ഈഗോ പ്രശ്നമായും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ ഏറെ പ്രതീക്ഷയോടെ പോയ ഇന്ത്യന്‍ ടീം സെമിയില്‍ ഇംഗ്ലണ്ടിനോട് പോരാട്ടം പോലുമില്ലാതെ കീഴടങ്ങിതോടെയാണ് ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി ഗംഭീര്‍ രംഗത്തെത്തിയത്.

പരമ്പരകള്‍ തൂത്തുവാരും, ഐസിസി ടൂര്‍ണമെന്‍റ് വരുമ്പോള്‍ തുന്നംപാടും; ടീം ഇന്ത്യക്ക് എന്തുപറ്റി

തോല്‍വിക്ക് പിന്നാലെ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് കരുതുന്നവരില്‍ നിന്ന് മാത്രമെ എന്തെങ്കിലും പ്രതീക്ഷിക്കാവു, തല ഉയര്‍ത്തു കുട്ടികളെ എന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios