'ഞാന്‍ കളിക്കാന്‍ വരുന്നു'; ആരാധകരെ ത്രില്ലടിപ്പിച്ച് റിഷഭ് പന്തിന്‍റെ വീഡിയോ, ഒടുവില്‍ ട്വിസ്റ്റ്

ആവേശം പകര്‍ന്ന് റിഷഭിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്

I am Coming To Play Rishabh Pant Says ahead Of IPL 2023 in a advertisement video goes viral jje

ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ നായകന്‍ റിഷഭ് പന്ത് ഐപിഎല്ലില്‍ ഇക്കുറി ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുന്നില്ല. എങ്കിലും ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് റിഷഭിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഞാനും കളിക്കാന്‍ വരുന്നതായി റിഷഭ് പന്ത് പറയുന്ന പരസ്യമാണ് ശ്രദ്ധേയമാകുന്നത്. 

'ക്രിക്കറ്റും ഭക്ഷണവും, ഇവ രണ്ടും ഒഴിവാക്കി എനിക്ക് ജീവിക്കാനാവില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി എനിക്ക് ക്രിക്കറ്റ് കളിക്കാനാവുന്നില്ല. എന്നാല്‍ കൃത്യമായി ഭക്ഷണം കഴിക്കണമെന്ന് ഡോക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ ആരോഗ്യപരമായ ഏറെ ഭക്ഷണം വീട്ടിലുണ്ട്. ക്രിക്കറ്റ് സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. എല്ലാവരും കളിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഞാന്‍ മാത്രമില്ല, ഞാന്‍ ഇപ്പോഴും ബോസാണ്. ഞാനും കളിക്കാന്‍ വരുന്നു' എന്നുമാണ് ഭക്ഷണ വിതരണ ആപ്ലിക്കേഷനായ സൊമാറ്റോയുടെ പരസ്യത്തില്‍ റിഷഭ് പന്തിന്‍റെ വാക്കുകള്‍. ശനിയാഴ്‌ച ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ ഐപിഎല്‍ മത്സരം. മത്സരം ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിന്‍റെ അഭാവം നികത്തുക ക്യാപിറ്റല്‍സിന് സീസണില്‍ പ്രയാസമാകും. 

2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. അമ്മയെ കാണാനായി ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചു. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. എയര്‍ ലിഫ്റ്റ് ചെയ്‌താണ് താരത്തെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്. ശസ്‌ത്രക്രിയക്ക് ശേഷം വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനാവുകയാണ് റിഷഭ് പന്ത് ഇപ്പോള്‍. 

പരിക്കിന് ശേഷമുള്ള തിരിച്ചുവരവ്; റിഷഭ് പന്തിന് ഏറ്റവും നിര്‍ണായക ഉപദേശവുമായി ഗാംഗുലി

Latest Videos
Follow Us:
Download App:
  • android
  • ios