മന്ദാന തുടങ്ങി, റിച്ച ആളിക്കത്തി! വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ആദ്യ ഓവറില്‍ തന്നെ ഉമ ഛേത്രിയുടെ (0) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

huge total for india womens in third t20 against west indies

നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്. സ്മൃതി മന്ദാന (47 പന്തില്‍ 77), റിച്ചാ ഘോഷ് (54) എന്നിവരുടെ അര്‍ധ സെഞ്ചുറികാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (39), രാഘ്‌വി ബിഷ്ട് (30) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുിയത്. മൂന്ന് മത്സരങ്ങളുട പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍, രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് ജയിക്കുകയായിയിരുന്നു.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ആദ്യ ഓവറില്‍ തന്നെ ഉമ ഛേത്രിയുടെ (0) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് സ്മൃതി - ജമീമ സഖ്യം 98 റണ്‍സ് കൂട്ടിചേര്‍ത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ജമീമ, അഫി ഫ്‌ളെച്ചറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്നെത്തിയ ബിസ്റ്റ്, മന്ദാനയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍, സ്മൃതിയെ ദിയേന്ദ്ര ഡോട്ടിന്‍ (77) മടക്കി. 47 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു സിക്‌സും 13 ഫോറും നേടി. തുടര്‍ന്നായിന്നു റിച്ചയുടെ വെടിക്കെട്ട്. ബിസ്റ്റിനൊപ്പം 80 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് റിച്ച മടങ്ങുന്നത്. 21 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും മൂന്ന് ഫോറും നേടി. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് റിച്ച മടങ്ങുന്നത്. അവസാന പന്ത് നേരിടാനെത്തിയ മലയാളി താരം സജന സജീവന്‍ ബൗണ്ടറി പായിക്കുകയായിരുന്നു. രാഘ്‌വി ഒരു സിക്‌സും രണ്ട് ഫോറും നേടി.

തലമുറ മാറ്റത്തിന് ഇന്ത്യന്‍ ടീം, രാഹുല്‍ നേതൃനിരയിലേക്ക്! രോഹിത്-കോലി സഖ്യത്തിന്റെ നാളുകല്‍ എണ്ണപ്പെട്ടു

ഇന്ത്യ: സ്മൃതി മന്ദാന, ഉമാ ചേത്രി, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സജീവന്‍ സജന, രാധാ യാദവ്, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്.

വെസ്റ്റ് ഇന്‍ഡീസ്: ഹെയ്‌ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വിയാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്‍, ചിനെല്ലെ ഹെന്റി, ഷാബിക ഗജ്‌നബി, അഫി ഫ്ലെച്ചര്‍, സൈദ ജെയിംസ്, മാന്‍ഡി മാംഗ്രു, കരിഷ്മ റാംഹരക്ക്, ഷാമിലിയ കോണല്‍.

Latest Videos
Follow Us:
Download App:
  • android
  • ios