Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശിനെതിരെ ഷമിയും ശ്രേയസുമില്ല! ഇരുവരേയും മാറ്റിനിര്‍ത്തിയതിന് പിന്നില്‍ കാരണങ്ങള്‍ നിരവധി

ശ്രേയസിനെ തഴഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് ദുലീപ് ട്രോഫിയില്‍ അര്‍ധ സെഞ്ചുറിയും നേടിയിരുന്നു.

how mohammed shami and jasprit bumrah axed from indian cricket team
Author
First Published Sep 9, 2024, 6:13 PM IST | Last Updated Sep 9, 2024, 6:13 PM IST

മുംബൈ: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസ് അയ്യരെ ഒഴിവാക്കിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രദ്ധേയമായത് റിഷഭ് പന്തിന്റെ തിരിച്ചുവരവാണ്. 20 മാസങ്ങള്‍ക്ക് ശേഷമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലും ടീമിലെത്തിയിരുന്നു. ടി20 ലോകകപ്പിന് ശേഷം ജസ്പ്രിത് ബുമ്രയും ടീമിലേക്ക് തിരിച്ചുവന്നു. എന്നാല്‍ മുഹമ്മദ് ഷമിക്ക് ടീമില്‍ ഇടം ലഭിച്ചില്ല. പരിക്കിനെ തുടര്‍ന്ന് ഏകദിന ലോകകപ്പിന് ശേഷം ഷമി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല.

ശ്രേയസിനെ തഴഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് ദുലീപ് ട്രോഫിയില്‍ അര്‍ധ സെഞ്ചുറിയും നേടിയിരുന്നു. ഇന്ത്യ ഡിയുടെ ക്യാപ്റ്റനായിരുന്നു ശ്രേയസ്. ശ്രേയസിനെ ഒഴിവാക്കിയത് പലരും ചോദ്യം ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരതയില്ലായ്മയാണ് ശ്രേയസിനെ തഴയാനുള്ള കാരണമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. പരിക്ക് ഭേദമായതിന് പിന്നാലെ രഞ്ജി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി കളിക്കുന്നതില്‍ നിന്ന് പിന്മാറിയത് വിവാദമായി. തുടര്‍ന്ന് അദ്ദേഹത്തെ ബിസിസിഐ കോണ്‍ട്രാക്റ്റില്‍ നിന്ന് താരത്തെ ഒഴിവാക്കുകയും ചെയ്തു.

ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ധ്രുവ് ജുറല്‍! ദുലീപ് ട്രോഫിയില്‍ ഇന്ത്യന്‍ താരത്തിന് അപൂര്‍വ നേട്ടം

എന്നാല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്ക് നയിക്കാന്‍ ശ്രേയസിന് സാധിച്ചു. എങ്കിലും റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രേയസിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. പ്രത്യേകിച്ച് ബുച്ചി ബാബു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍. ഒരു വലിയ സ്‌കോര്‍ നേടുന്നതില്‍ താരം പരാജയപ്പെട്ടു. ദുലീപ് ട്രോഫിയിലും താരത്തിന് രക്ഷയുണ്ടായിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പത് റണ്‍സിന് പുറത്തായ ശ്രേയസ് രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും സെലക്റ്റര്‍മാരെ പ്രീതിപ്പെടുത്താനായില്ല. മാത്രമല്ല മധ്യനിരയില്‍ സര്‍ഫറാസ് ഖാന്റെ ഫോമും കെ എല്‍ രാഹുലിന്റെ തിരിച്ചുവരവും ശ്രേയസിനെ ഒഴിവാക്കുന്നതിന് കാരണമായി.

ഷമി ബംഗ്ലാദേശിനെതിരായ പരമ്പരയിലേക്ക് തിരിച്ചെത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതേയുള്ളു ഷമി. സജീവ ക്രിക്കറ്റിലേക്ക് ഒക്ടോബറില്‍ മാത്രമെ ഷമി തിരിച്ചെത്തൂ. ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിച്ചുകൊണ്ടാണ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുക. ഒക്ടോബര്‍ 11നാണ് രഞ്ജി ട്രോഫി ആരംഭിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios