രാജ്യത്തിനായി ഒരു മത്സരം പോലും കളിച്ചിട്ടില്ല, എന്നിട്ടും കളിയറിയാത്ത ഈ കോച്ച് നേടിയത് 2 ലോകകപ്പ്

കരിയറില്‍ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തില്‍ പോലും ജോണ്‍ ബുക്കാനന്‍ കളിച്ചിട്ടില്ല. ക്വീന്‍സ്‌ലന്‍ഡിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചതാണ് ബുക്കാനന്‍റെ ആകെ മത്സര പരിചയം.

How John Buchanan won Two World Cups with Australia as a coach gkc

തിരുവവന്തപുരം: ആശാന് അക്ഷരം ഒന്ന് പിഴച്ചാല്‍ ശിഷ്യന് അമ്പത്തിയൊന്ന് പിഴക്കും എന്നാണ് പഴമൊഴി. വിഷയത്തില്‍ നല്ല അവഗാഹമുള്ളവരെ അധ്യാപകരാകൂ എന്ന് സാരം. ക്രിക്കറ്റില്‍ പഴഞ്ചൊല്ലിന് എന്തു കാര്യം എന്നാണോ വിചാരിക്കുന്നത്. കാര്യമുണ്ട്. ഈ പഴഞ്ചൊല്ല് തിരിത്തിക്കുറിച്ച ഒരു പരിശീലകനുണ്ട് ക്രിക്കറ്റില്‍. ‘രാജ്യത്തിനായി കളിക്കാനിറങ്ങാത്ത’ ഒരു കോച്ച്. പക്ഷേ തന്‍റെ ടീമിന് രണ്ട് തവണ ഈ പരിശീലകന്‍ ലോകകിരീടം നേടിക്കൊടുത്തു. ജോണ്‍ ബുക്കാനനാണ് ആ കോച്ച്.

കരിയറില്‍ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തില്‍ പോലും ജോണ്‍ ബുക്കാനന്‍ കളിച്ചിട്ടില്ല. ക്വീന്‍സ്‌ലന്‍ഡിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചതാണ് ബുക്കാനന്‍റെ ആകെ മത്സര പരിചയം. പിന്നീട് അധ്യാപകനായിട്ടായിരുന്നു കരിയര്‍ തുടങ്ങിയത്. 1999ല്‍ ജെഫ് മാര്‍ഷിന് പകരക്കാരനായാണ് ജോണ്‍ ബുക്കാനന്‍ അപ്രതീക്ഷിതമായി ഓസീസ് ടീമിന്‍റെ പരീശീലകനാകുന്നത്. എന്നാല്‍ പരിശീലകനായശേഷം സാങ്കേതികയിലൂന്നിയ പരിശീലന രീതികള്‍കൊണ്ട് ബുക്കാനന്‍ രണ്ട് തവണ ഓസീസ് ടീമിന് ലോക ചാമ്പ്യന്‍മാരാക്കി. 2003ലും 2007ലും. ബുക്കാനന്‍റെ പരിശീലനരീതികളോട് ഷെയ്ന്‍ വോണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും തുടര്‍വിജയങ്ങള്‍ അതിനെയെല്ലാം മായ്ച്ചു കളഞ്ഞു.

ലോകകപ്പില്‍ പാകിസ്ഥാനൊക്കെ ഇന്ത്യക്ക് പുല്ലാണ്, പക്ഷെ ഈ 4 ടീമുകള്‍ക്കെതിരെ മോശം റെക്കോര്‍ഡ്

ബുക്കാനന്‍റെ കാലത്ത് ക്രിക്കറ്റില്‍ ഓസീസിന്‍റെ അശ്വമേധമായിരുന്നു. ബുക്കാനന്‍ പ്രരിശീലകനായിരിക്കുമ്പോഴാണ് ഓസ്ട്രേലിയ ടെസ്റ്റില്‍ 16 തുടര്‍ ജയങ്ങളുടെ റെക്കോര്‍ഡിട്ടത്. ഇന്ത്യക്കെതിരെ കൊല്‍ക്കത്ത ടെസ്റ്റിലായിരുന്നു ഓസീസിന്‍റെ അശ്വമേധം അവസാനിച്ചത്. 2003ല്‍ ബുക്കാനന്‍ പരിശീലിപ്പിച്ച ഓസീസാണ് ഫൈനലില്‍ സൗരവ് ഗാംഗുലിയുടെ കീഴിലിറങ്ങിയ ഇന്ത്യയെ ലോകകപ്പ് ഫൈനലില്‍ മുട്ടുകുത്തിച്ചത്. തുടക്കത്തിലെ തകര്‍ത്തടിച്ച് ഇന്ത്യയുടെ താളം തെറ്റിക്കുക എന്നത് ബുക്കാന്‍റെ ബുദ്ധിയായിരുന്നു. ഓസീസ് ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്‍റെ പരിശീലകനായും ബുക്കാനന്‍ പ്രവര്‍ത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios