പൂനെ ടെസ്റ്റിലും തോറ്റാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ അറിയാം
ന്യൂസിലന്‍ഡിനെതിരായ പൂനെ ടെസ്റ്റില്‍ തോറ്റാല്‍ ഇന്ത്യയുടെ പോയന്‍റ് ശതമാനം 62.82 ആയി കുറയും . നേരിയ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് തുടരാനാവുമെങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പില്ല.
പൂനെ: ന്യൂിലന്‍ഡിനെിരായ ബെംഗളൂരു ടെസ്റ്റിന് പിന്നാലെ പൂനെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും തോല്‍വി മുന്നില്‍ കാണുകയാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റിലേത് അപ്രതീക്ഷിത തോല്‍വിയെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചാണ് പൂനെയിലും ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ് കിവീസിന് 153 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ 198-5 എന്ന സ്കോറില്‍ ക്രീസ് വിട്ട ന്യൂസിലന്‍ഡിനിപ്പോള്‍ 301 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
പൂനെയിലും തോറ്റാല്‍ 12 വര്‍ഷത്തിനുശേഷം നാട്ടില്‍ പരമ്പര കൈവിടുമെന്ന് മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകളയെും അത് ബാധിക്കും. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ 12 ടെസ്റ്റുകളില്‍ നിന്ന് 68.06 പോയന്‍റ് ശതമാനവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 62.50 പോയന്‍റ് ശതമാനമുള്ള ഓസ്ട്രേലിയ രണ്ടാമതും 55.56 പോയന്‍റ് ശതമാനമുള്ള ശ്രീലങ്ക മൂന്നാമതുമാണ്.
ന്യൂസിലന്‍ഡിനെതിരായ പൂനെ ടെസ്റ്റില്‍ തോറ്റാല്‍ ഇന്ത്യയുടെ പോയന്‍റ് ശതമാനം 62.82 ആയി കുറയും . നേരിയ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് തുടരാനാവുമെങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പില്ല. പിന്നീട് ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റും ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരയുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ഇന്ത്യ കളിക്കേണ്ടത്. അതായത് അവശേഷിക്കുന്ന ആറ് ടെസ്റ്റില്‍ നാലു ടെസ്റ്റിലെങ്കിലും ജയിച്ചാലെ മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ ഇന്ത്യക്ക് അടുത്തവര്‍ഷം ലോര്‍ഡ്സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാനാകു.
ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയില്‍ മൂന്ന് ടെസ്റ്റുകളിലെങ്കിലും ജയിക്കേണ്ട സ്ഥിതിയാവും ഇന്ത്യക്ക് മുന്നില്‍ ഉണ്ടാകുക. ഇതിന് പുറമെ അവശേഷിക്കുന്ന ആറ് ടെസ്റ്റില്‍ ഇനിയൊരു തോല്‍വിയെക്കുറിച്ചും ഇന്ത്യക്ക് ചിന്തിക്കാനാവില്ല. ആറില്‍ നാലു ജയവും രണ്ട് സമനിലയും മാത്രമെ ഇന്ത്യയെ നേരിട്ട് ഫൈനലിലെത്തിക്കൂ.
ഇന്ത്യയിൽ അത് സംഭവിച്ചത് ഒരേയൊരു തവണ മാത്രം, പൂനെ ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി
ഇതിന് കഴിഞ്ഞില്ലെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചാവും പിന്നീട് ഇന്ത്യക്ക് ഫൈനൽ സാധ്യതകള്‍. പ്രത്യേകിച്ച് മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുമായും രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുമായും ടെസ്റ്റ് പരമ്പരകള്‍ കളിക്കാനുള്ള സാഹചര്യത്തില്‍ ഈ പരമ്പരകളുടെ ഫലം ഇന്ത്യയുടെ സാധ്യതകളെ നേരിട്ട് ബാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക