എട്ടാം സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം! അവസാനത്തേത് മഞ്ചേരിയില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്

കേരളത്തിന് പുറത്തെ ആദ്യകിരീടം ഉയര്‍ത്തിയത് നായകന്‍ വി പി സത്യന്‍. 1973ല്‍ കിരീടം നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ടി എ ജാഫറായിരുന്നു പരിശീലകന്‍.

history of kerala football team in santosh trophy all titles

ഹൈദരാബാദ്: ഏഴു തവണയാണ് കേരളം സന്തോഷ് ട്രോഫിയില്‍ ചാംപ്യന്‍മാരായത്. ആ വിജയങ്ങളിലേക്ക് ഒരിക്കല്‍ കൂടി. സന്തോഷ് ട്രോഫിയില്‍ കേരളം ആദ്യമായി സന്തോഷിച്ചത് 1973ല്‍. കൊച്ചിയില്‍ നടന്ന ഫൈനലില്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചായിരുന്നു ഒളിംപ്യന്‍ സൈമണ്‍ സുന്ദര്‍രാജ് പരിശീലിപ്പിച്ച കേരളത്തിന്റെ കിരീടധാരണം. ഫൈനലില്‍ കേരളത്തിന് തുണയായത് ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക്. സന്തോഷ് ട്രോഫിയില്‍ രണ്ടാം കിരീടത്തിനായി കേരളത്തിന് 1992 വരെ കാത്തിരിക്കേണ്ടി വന്നു. ഫൈനലില്‍ ഗോവയെ തോല്‍പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്. 

കേരളത്തിന് പുറത്തെ ആദ്യകിരീടം ഉയര്‍ത്തിയത് നായകന്‍ വി പി സത്യന്‍. 1973ല്‍ കിരീടം നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ടി എ ജാഫറായിരുന്നു പരിശീലകന്‍. 1993ല്‍ കൊച്ചിയില്‍ സന്തോഷ് ട്രോഫി കിരീടം വീണ്ടുമുയര്‍ത്തി. ടി എ ജാഫര്‍ പരിശീലിപ്പിച്ച ടീം ഫൈനലില്‍ മഹാരാഷ്ട്രയെ തോല്‍പിച്ചത് എതിരില്ലാത്ത രണ്ടുഗോളിന്. കുരികേഷ് മാത്യു ആയിരുന്നു നായകന്‍. നാലാം കിരീടം 2001 ല്‍ മുംബൈയില്‍. വി ശിവകുമാര്‍ നായകനായ കേരളം ഫൈനലില്‍ തോല്‍പിച്ചത് ഗോവയെ. ഷൂട്ടൗട്ട് കടമ്പ കടന്ന് കേരളം കിരീടം ഉയര്‍ത്തിയത് എം പീതാംബരന്റെ ശിക്ഷണത്തില്‍.

2004ല്‍ കേരളം ചാംപ്യന്‍മാരായത് പഞ്ചാബിനെ തോല്‍പിച്ച്. ദില്ലിയിലെ ഫൈനലില്‍ നിശ്ചിത സമയത്ത് ഇരുടീമിനും രണ്ടുഗോള്‍ വീതം. എക്‌സ്ട്രാ ടൈമില്‍ ക്യാപ്റ്റന്‍ സില്‍വസ്റ്റര്‍ ഇഗ്‌നേഷ്യസിന്റെ ഗോളില്‍ കേരളത്തിന് അഞ്ചാം കിരീടം. എം പീതാബംരന് പരിശീലകനായി രണ്ടാം കിരീടവും. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ആറാം സന്തോഷത്തിന് 14 വര്‍ഷത്തെ വര്‍ഷത്തെ കാത്തിരിപ്പ്. 2014ല്‍ കിരീടം നേടിയത് ബംഗാളിനെ തോല്‍പിച്ച്. കൊല്‍ക്കത്തയിലെ കിരീടധാരണം പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍. ക്യാപ്റ്റന്‍ രാഹുല്‍ വി രാജ്. കോച്ച് സതീവന്‍ ബാലന്‍.

കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത് 2022ല്‍ മഞ്ചേരിയില്‍. ബിനോ ജോര്‍ജിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ കേരളം ഫൈനലില്‍ തോല്‍പിച്ചത് ബംഗാളിനെ. ഇത്തവണയും ജയം പെനാല്‍റ്റി ഷൂൗട്ടൗട്ടില്‍. ജിജോ ജോസഫ് ആയിരുന്നു നായകന്‍. ഈ പട്ടികയിലേക്ക് ഇടംപിടിക്കാന്‍ ഇത്തവണ നായകന്‍ ജി സഞ്ജുവും കോച്ച് ബിബി തോമസും.

Latest Videos
Follow Us:
Download App:
  • android
  • ios