നിയമം പറയുന്നതിങ്ങിനെ! എയ്ഞ്ചലോ മാത്യൂസിന്റെ അപൂര്‍വ പുറത്താവലില്‍ ബംഗ്ലാദേശിനെ കുറ്റം പറയാന്‍ കഴിയില്ല
ഏകദിന ക്രിക്കറ്റിലെ നിയമം പറയുന്നത് 2 മിനിറ്റിനകം പുതിയ ബാറ്റര്‍ ആദ്യ പന്ത് നേരിടാന്‍ തയ്യാറാകണമെന്നാണ്. സമരവിക്രമ പുറത്തായതിന് പിന്നാലെ മാത്യൂസ് ഗ്രൗണ്ടിലേക്ക്. ക്രീസിലെത്തിയ താരം ഗാര്‍ഡ് എടുക്കുന്നതിന് മുമ്പ് ഹെല്‍മറ്റ് ഒരിക്കല്‍കൂടി ഉറപ്പിക്കാന്‍ സ്ട്രാപ്പ് വലിച്ചു.
ദില്ലി: ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസിന്റെ വിക്കറ്റിനെ ചൊല്ലി കടുത്ത വിവാദമാണ് ഉയരുന്നത്. ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് സംഭവം. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ആദ്യ പന്ത് നേരിടാന്‍ വൈകിയതിന്റെ (Timed Out) പേരിലാണ് താരം പുറത്താവുന്നത്. ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ 25-ാം ഓവറിന്റെ രണ്ടാം പന്തില്‍ സധീര സമരവിക്രമ (41) പുറത്തായിരുന്നു. പിന്നീട് ക്രീസിലെത്തിയത് മാത്യൂസ്.
ഏകദിന ക്രിക്കറ്റിലെ നിയമം പറയുന്നത് 2 മിനിറ്റിനകം പുതിയ ബാറ്റര്‍ ആദ്യ പന്ത് നേരിടാന്‍ തയ്യാറാകണമെന്നാണ്. സമരവിക്രമ പുറത്തായതിന് പിന്നാലെ മാത്യൂസ് ഗ്രൗണ്ടിലേക്ക്. ക്രീസിലെത്തിയ താരം ഗാര്‍ഡ് എടുക്കുന്നതിന് മുമ്പ് ഹെല്‍മറ്റ് ഒരിക്കല്‍കൂടി ഉറപ്പിക്കാന്‍ സ്ട്രാപ്പ് വലിച്ചു. ഇതോടെ സ്ട്രാപ്പ് പൊട്ടി. പിന്നാലെ താരം മറ്റൊരു ഹെല്‍മറ്റ് കൊണ്ടുവരാന്‍ റിസര്‍വ് താരത്തോട് ആവശ്യപ്പെട്ടു. ഇതിനിടെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഔട്ടിന് അപ്പീല്‍ ചെയ്യുകയായിരുന്നു. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം മാത്യൂസിനെതിരെ ഔട്ട് വിളിച്ചു. വീഡിയോ കാണാം...
കഴിഞ്ഞ ജൂണിലാണ് ഐസിസി ഈ നിയമം കൊണ്ടുവന്നത്. ടെ്സ്റ്റില്‍ പുതിയ ബാറ്റര്‍ക്ക് ലഭിക്കുന്ന സമയം മൂന്ന് മിനിറ്റാണ്. ടി20 ക്രിക്കറ്റില്‍ 90 സെക്കന്‍ഡും ലഭിക്കും. ഏകദിനത്തില്‍ രണ്ട് മിനിറ്റും. ഇതിനിടെ ആദ്യ പന്ത് നേരിടാന്‍ പുതിയ ബാറ്റര്‍ തയ്യാറായിരിക്കണം.
മാത്യൂസിന് മുമ്പ് സമരവിക്രമ 03:49നാണ് പുറത്താവുന്നത്. മാത്യൂസിനെതിരെ 03.54നും ഔട്ട് വിളിച്ചു. 03.50നാണ് താരം ക്രീസിലേക്ക് വരുന്നതത്. എന്നാല്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ അദ്ദേഹം ആദ്യ പന്ത് നേരിടാന്‍ തയ്യാറായിരുന്നില്ല. ഇതോടെ അംപയര്‍ക്ക് ഔട്ട് വിളിക്കേണ്ടി വന്നു.