വന്‍ മാറ്റത്തിന് ആര്‍സിബി! ഡുപ്ലെസിസ് ഉള്‍പ്പെടെയുള്ള പ്രമുഖരെ കയ്യൊഴിയും; കെ എല്‍ രാഹുല്‍ തിരിച്ചെത്തിയേക്കും

നിലവിലെ സൂചനകള്‍ അനുസരിച്ച് ഓരോ ടീമിനും ആറുതാരങ്ങളെ നിലനിത്താന്‍ കഴിഞ്ഞേക്കും.

here is the possible ipl franchise changes ahead of mega auction

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ ടീമുകള്‍ ഉടച്ചുവാര്‍ക്കാനൊരുങ്ങി ഫ്രാഞ്ചൈസികള്‍. രോഹിത് ശര്‍മ, എം എസ് ധോണി എന്നിവരുടെ കാര്യത്തിലാണ് ആകാംക്ഷ കൂടുതല്‍. ഐ പി എല്‍ മെഗാതാരലേലം നടക്കാനിരിക്കേ എത്രതാരങ്ങളെ നിലനിര്‍ത്താന്‍ കഴിയുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ടീമുകള്‍. ബിസിസിഐ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാലേ ടീമുകള്‍ക്ക് ഒഴിവാക്കേണ്ട താരങ്ങളുടേയും പുതുതായി സ്വന്തമാക്കേണ്ട താരങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയൂ. 

നിലവിലെ സൂചനകള്‍ അനുസരിച്ച് ഓരോ ടീമിനും ആറുതാരങ്ങളെ നിലനിത്താന്‍ കഴിഞ്ഞേക്കും. എട്ടുതാരങ്ങളെ തുടരന്‍ അനുവദിക്കണമെന്ന ഫ്രാഞ്ചൈസികളുടെ ആവശ്യം ബിസിസിഐ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ എല്ലാ ടീമുകള്‍ക്കും പ്രധാനതാരങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കേണ്ടിവരും. കഴിഞ്ഞ സീസണില്‍ മുബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പണ്ഡ്യയെ നായകനായി നിയമിച്ചതോടെ രോഹിത് ശര്‍മ പുതിയ ടീമിലേക്ക് മാറുമെന്ന അഭ്യൂഹം ശക്തം. മുംബൈ വിടുക ആണെങ്കില്‍ ഐപിഎല്ലിലെ എക്കാലത്തേയും മികച്ച നായകന്‍മാരില്‍ ഒരാളായ രോഹിത്തിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സിക്കുമെന്നുറപ്പ്.

പിസിബി, ബിസിസിഐയെ കണ്ട് പഠിക്കണം! രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് മുന്‍ പാക് താരം

എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ തുടരുമോയെന്ന് അറിയാനും ആകാംക്ഷ. കഴിഞ്ഞ സീസണില്‍ സി എസ് കെയുടെ നായകസ്ഥാനം ഒഴിഞ്ഞ ധോണി പതിവുപോലെ സൂചനകള്‍ ഒന്നും നല്‍കാതെ സസ്‌പെന്‍സ് തുടരുകയാണ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ നിലനിര്‍ത്താല്‍ താല്‍പര്യമില്ലെന്നാണ് സൂചനകള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, നാല്‍പത് പിന്നിട്ട നായകന്‍ ഫാഫ് ഡുപ്ലസിയെയും കൈവിടും. ഇതോടെ ആര്‍ സി ബിക്ക് പുതിയ നായകനെ കണ്ടെത്തേണ്ടിവരും. രാഹുലിനെ തിരിച്ചെത്തിക്കാന്‍ ആര്‍സിബി ശ്രമിച്ചേക്കും. പ്രതീക്ഷിച്ച മികവിലേക്ക് എത്താത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിനെും ആര്‍സിബി ഒഴിവാക്കിയേക്കും.

Latest Videos
Follow Us:
Download App:
  • android
  • ios