ബട്‌ലര്‍ മുതല്‍ മാക്‌സ്‌വെല്‍ വരെ! ഐപിഎല്‍ താരലേലത്തില്‍ വന്‍ പ്രതിഫലം പ്രതീക്ഷിക്കുന്ന ആറ് താരങ്ങള്‍

കഴിഞ്ഞ താരലേലത്തിലെ വിലയേറിയ താരമായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്കിന് ഇത്തവണയും ആവശ്യക്കാര്‍ ഉണ്ടാവുമെന്നുറപ്പ്.

here is the list of six players who expecting high price ipl mega auction

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ വന്‍പ്രതിഫലം പ്രതീക്ഷിക്കുന്നത് ആറ് വിദേശ താരങ്ങള്‍ക്ക്. രാജസ്ഥാന്‍ റോയല്‍സില്‍ തകര്‍ത്തടിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ അടിസ്ഥാന വില രണ്ടുകോടി രൂപയാണ്. ആദ്യ പന്തുമുതല്‍ ആക്രമിച്ച് കളിക്കാന്‍ കഴിയുന്ന ബട്‌ലറിനായി താരലേലത്തില്‍ വന്‍മത്സരം ഉറപ്പ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റസ് ടീമുകള്‍ രംഗത്തെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇംഗ്ലണ്ട് നായകനായി രംഗത്തെത്തിയാല്‍ അത്ഭുതപ്പെടേണ്ട.

കഴിഞ്ഞ താരലേലത്തിലെ വിലയേറിയ താരമായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്കിന് ഇത്തവണയും ആവശ്യക്കാര്‍ ഉണ്ടാവുമെന്നുറപ്പ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. കുറഞ്ഞ വിലയ്ക്ക് സ്റ്റാര്‍ക്കിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ഇത്തവണയും രംഗത്തുണ്ടാവും. പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകള്‍ക്കും സ്റ്റാര്‍ക്കിനെ നോട്ടമുണ്ട്. കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാന്‍ ശേഷിയുള്ള ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍കോ യാന്‍സനെ നോട്ടമിട്ടിരിക്കുന്നത് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും.

പുത്തന്‍ പേരിലും സഞ്ജുവിന് നല്ല രാശി! എന്തായിരിക്കും പേരിന് പിന്നിലെ രഹസ്യം?

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കും യാന്‍സനെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ട്. ഏത് പൊസിഷനിനും കളിപ്പിക്കാന്‍ കഴിയുന്ന ഓസീസ് താരം മിച്ചല്‍ മാര്‍ഷിനായി റിക്കി പോണ്ടിംഗിന്റെ പഞ്ചാബും ജസ്റ്റിന്‍ ലാംഗറിന്റെ ലക്‌നൗവും മത്സരിക്കുമെന്നുറപ്പ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും മാര്‍ഷിനെ ടീമിലെത്തിക്കാന്‍ മോഹമുണ്ട്. ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്റ്റണും ആവശ്യക്കാര്‍ ഏറെ. ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകള്‍ ഇംഗ്ലണ്ട് താരത്തിനായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണില്‍ നനഞ്ഞ പടക്കമായെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ ഫോമിലേക്ക് എത്തിയാല്‍ പിന്നെ ബൗളര്‍മാര്‍ക്ക് രക്ഷയുണ്ടാവില്ല. ഇതുകൊണ്ടുതന്നെ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മടിക്കില്ല. കുറഞ്ഞ വിലയ്ക്ക് മാക്‌സ്‌വെല്ലിനെ തിരികെ എത്തിക്കാന്‍ ആര്‍ സി ബി ശ്രമിക്കും. പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളും ഓസീസ് താരത്തിനായി രംഗത്ത് എത്തിയേക്കും.

Latest Videos
Follow Us:
Download App:
  • android
  • ios