IND vs SA : സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ വേണമായിരുന്നുവെന്ന് ഹര്‍ഷ ഭോഗ്ലെ; പിന്തുണച്ച് ക്രിക്കറ്റ് ലോകം

അതേസമയം, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ് എന്നിവരെയെല്ലാം ടീമിലെത്തുകയും ചെയ്തു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലേക്ക് തിരിച്ചെത്തിയ മറ്റുതാരങ്ങള്‍.

harsha bhogle supports sanju samson and rahul tripathi after excluded from team india

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (INDvsSA) ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കപ്പെട്ട പേരുകള്‍ ഉള്‍പ്പെട്ടിരുന്നില്ല. അതില്‍ പ്രധാനികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ രാഹുല്‍ ത്രിപാഠിയും (Rahul Tripathi) രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു (Sanju Samson) സാംസണുമായിരുന്നു. ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലുള്ള താരമാണ് ത്രിപാഠി. 14 മത്സരങ്ങളില്‍ 413 റണ്‍സാണ് താരം നേടിയത്. സഞ്ജു 14 മത്സരങ്ങളില്‍ 374 റണ്‍സ് നേടിയിട്ടുണ്ട്. 

എന്നാല്‍ ഇരുവരും തഴയപ്പെട്ടു. അതേസമയം, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ് എന്നിവരെയെല്ലാം ടീമിലെത്തുകയും ചെയ്തു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലേക്ക് തിരിച്ചെത്തിയ മറ്റുതാരങ്ങള്‍. സഞ്ജുവിനേയും ത്രിപാഠിയേയും തഴഞ്ഞതിന് ക്രിക്കറ്റ് ലോകത്തുനിന്നുതന്നെ എതിര്‍പ്പുണ്ട്. ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ പറയുന്നത് ത്രിപാഠിയും സഞ്ജുവും ടീമില്‍ വേണമായിരുന്നുവെന്നാണ്. 

അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ ടീമിലുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും പകരമെത്തുമെന്ന് വിചാരിച്ചു. ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടില്‍ സഞ്ജു വേണമെന്നാണ് എന്റെ അഭിപ്രായം.'' ഭോഗ്‌ലെ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കാം...

അതേസമയം സഞ്ജുവിനും ത്രിപാഠിക്കും പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ഇരുവരേയും പിന്തുണച്ച് വന്ന ചില ട്വീറ്റുകള്‍ വായിക്കാം..
 

Latest Videos
Follow Us:
Download App:
  • android
  • ios