സെപ്റ്റംബറിലെ ഐസിസി വനിതാ താരം: സ്മൃതിയും ഹര്‍മനും പട്ടികയില്‍
1999നുശഷം ആദ്യമായി ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ 221 റണ്‍സുമായി ടോപ് സ്കോററായ ഹര്‍മന് 103.27 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിര്‍ത്താനായി. ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 74 റണ്‍സടിച്ച ഹര്‍മന്‍, രണ്ടാ മത്സരത്തില്‍ പുറത്താകാതെ 143 റണ്‍സടിച്ചു. ഏകദിനത്തില്‍ ഹര്‍മന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോറുമാണിത്.
ദുബായ്: ഐസിസിയുടെ സെപ്റ്റംബറിലെ മികച്ച വനിതാ താരമാവാനുള്ള പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഓപ്പണര്‍ സ്മൃതി മന്ഥാനയുമാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ടോപ് സ്കോററായതാണ് ഹര്‍മന് നേട്ടമായത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരിയായിരുന്നു സ്മൃതി മന്ഥാന. ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് പട്ടികയിലെ മൂന്നാമത്തെ താരം.
1999നുശഷം ആദ്യമായി ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ 221 റണ്‍സുമായി ടോപ് സ്കോററായ ഹര്‍മന് 103.27 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിര്‍ത്താനായി. ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 74 റണ്‍സടിച്ച ഹര്‍മന്‍, രണ്ടാ മത്സരത്തില്‍ പുറത്താകാതെ 143 റണ്‍സടിച്ചു. ഏകദിനത്തില്‍ ഹര്‍മന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോറുമാണിത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ 181 റണ്‍സുമായിഹര്‍മന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്മൃതി മന്ഥാന. രണ്ട് അര്‍ധസെഞ്ചുറികള്‍ അടക്കമാണ് സ്മൃതി 181 റണ്‍സടിച്ചത്. യുഎഇയില്‍ നടന്ന വനിതാ ടി20 ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ ചാമ്പ്യന്‍മാരാക്കിയതിനൊപ്പം 180 റണ്‍സുമായി ടൂര്‍ണെമന്‍റിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരായായിരുന്നു നിഗര്‍.
സെപ്റ്റംബറിലെ ഐസിസി താരമാവാന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറും; ചുരുക്കപ്പട്ടികയായി
നേരത്തെ സെപ്റ്റംബറിലെ ഐസിസി പരുഷ താരമാവാനുള്ള ചരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ ഇടം നേടിയിരുന്നു. അക്സറിന് പുറമെ പാക് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍, ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ നടന്ന ടി20 പരമ്പരകളിലെ മികച്ച പ്രകടനമാണ് അക്സറിന് ചുരുക്കപ്പട്ടികയില്‍ ഇടം നല്‍കിയത്.