സ്മൃതിയെ മറികടന്ന് ചരിത്രനേട്ടവുമായി ഹര്‍മന്‍പ്രീത്; സെപ്റ്റംബറിലെ ഐസിസി വനിതാ താരം

1999നുശഷം ആദ്യമായിട്ടായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ ഏകദിന പരമ്പര നേടുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ 221 റണ്‍സുമായാണ് ഹര്‍മന്‍പ്രീത് ടോപ് സ്കോററായത്.

Harmanpreet Kaur becomes first indian woman to bag icc player of month award

ദുബായ്: ഐസിസിയുടെ സെപ്റ്റംബറിലെ  മികച്ച വനിതാ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് ഇന്ത്യന്‍ വനിതായ താരം ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ഥാനയെയും ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയെയും മറികടന്നാണ് ഹര്‍മന്‍ സെപ്റ്റംബറിലെ മികച്ച വനിതാ താരമായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടി ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്‍റെ ടോപ് സ്കോററായതാണ് ഹര്‍മന് നേട്ടമായത്.

1999നുശഷം ആദ്യമായിട്ടായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ ഏകദിന പരമ്പര നേടുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ 221 റണ്‍സുമായാണ് ഹര്‍മന്‍പ്രീത് ടോപ് സ്കോററായത്. പരമ്പരയില്‍ ഹര്‍മന് 103.27 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിര്‍ത്താനായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 74 റണ്‍സടിച്ച ഹര്‍മന്‍, രണ്ടാ മത്സരത്തില്‍ പുറത്താകാതെ 143 റണ്‍സടിച്ചിരുന്നു. ഏകദിനത്തില്‍ ഹര്‍മന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോറുമാണിത്.

അക്സറിനെ പിന്തള്ളി; ഐസിസിയുടെ സെപ്റ്റംബറിലെ താരമായി റിസ്‌വാന്‍

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ 181 റണ്‍സുമായിഹര്‍മന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്മൃതി മന്ഥാന. രണ്ട് അര്‍ധസെഞ്ചുറികള്‍ അടക്കമാണ് സ്മൃതി 181 റണ്‍സടിച്ചത്. യുഎഇയില്‍ നടന്ന വനിതാ ടി20 ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ ചാമ്പ്യന്‍മാരാക്കിയതിനൊപ്പം 180 റണ്‍സുമായി ടൂര്‍ണെമന്‍റിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരായായിരുന്നു നിഗര്‍.

ഐസിസി അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു എന്നത് തന്നെ വലിയ നേട്ടമായിരുന്നെന്നും ഇപ്പോഴിതാ പുരസ്കാരം ലഭിച്ചത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് നല്‍കുന്നതെന്നും ഹര്‍മന്‍ ട്വീറ്റ് ചെയ്തു. സ്മൃതിക്കും നിഗറിനുമൊപ്പമാണ് ഐസിസി പുരസ്കാരപട്ടികയില്‍ ഇടം പിടിച്ചത് എന്നത് തന്നെ അഭിമാനകരമാണെന്നും ഹര്‍മന്‍ കുറിച്ചു.

വനിതാ ഏഷ്യാ കപ്പ്: സ്‌നേഹ് റാണയ്ക്ക് മൂന്ന് വിക്കറ്റ്; തായ്‌ലന്‍ഡിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ജയം തന്‍റെ കരിയറിലെ വലിയ നാഴികക്കല്ലാണെന്നും ഹര്‍മന്‍ പറഞ്ഞു. ഏകദിന പരമ്പരക്ക് മുമ്പ് നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ 22 പന്തില്‍ പുറത്താകാതെ 29 റണ്‍സെടുത്ത ഹര്‍മന്‍ ഇന്ത്യയെ ജയത്തിലെത്തിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios