ഇതാദ്യമായിട്ടൊന്നുമല്ല, ഈ സീനൊക്കെ ഹാര്‍ദ്ദിക് പാണ്ഡ്യ പണ്ടെ വിട്ടതാ; വീഡിയോ പങ്കുവെച്ച് മുംബൈ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 16 പന്തില്‍ 39 റണ്‍സടിച്ച് ഹാര്‍ദ്ദിക് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു.

Hardik Pandyas no look shot is not new, MI shares Video of Hardik's Shot 4 years ago

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് വിജയവുമായി പരമ്പരയില്‍ ലീഡെടുത്തപ്പോള്‍ ബാറ്റിംഗില്‍ മിന്നിയത് ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അധികം വിയര്‍പ്പൊഴുക്കാതെ ഇന്ത്യ എത്തിയപ്പോൾ 16 പന്തില്‍ 39 റണ്‍സുമായി ഹാര്‍ദ്ദിക് തിളങ്ങി. അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയ ഹാര്‍ദ്ദിക്കിന്‍റെ വെടിക്കെട്ടില്‍ ഏറ്റവും ശ്രദ്ധേയമായത് പിന്തിരിഞ്ഞുനോക്കാതെ ഹാര്‍ദ്ദിക് നേടിയ ലേറ്റ് കട്ട് ബൗണ്ടറിയായിരുന്നു.

ആരാധകരെ അമ്പരപ്പിച്ച ഷോട്ടിനുശേഷം ഹാര്‍ദ്ദിക്കിന്‍റെ ആറ്റിറ്റ്യൂഡും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതാദ്യമായിട്ടൊന്നുമല്ല, ഹാര്‍ദ്ദിക് ഇത്തരമൊരു ഷോട്ട് കളിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് മുംബൈ ഇന്ത്യൻസ്. നാലു വര്‍ഷം മുമ്പെ 2020ല്‍ ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്‍റില്‍ ഹാര്‍ദ്ദിക് സമാനമായൊരു ഷോട്ട് കളിച്ചതിന്‍റെ വീഡിയോ ആണ് മുംബൈ പങ്കുവെച്ചത്. ഷോട്ട് കളിച്ചശേഷം ഒന്നും സംഭവിക്കാത്തതുപോലെ അടുത്ത പന്ത് നേരിടാന്‍ തയാറെടുക്കുന്ന ഹാര്‍ദ്ദിക്കിനെ വീഡിയോയില്‍ കാണാം.

ഗംഭീര്‍ അന്നേ പറഞ്ഞു, സഞ്ജു ഇന്ത്യക്കായി കളിച്ചില്ലെങ്കില്‍ ഇന്ത്യക്കാണ് നഷ്ടം; ഓര്‍മിപ്പിച്ച് ആകാശ് ചോപ്ര

ടി20 ലോകകപ്പിനുശേഷം രോഹിത് ശര്‍മ വിരമിച്ചതോടെ ഹാര്‍ദ്ദിക് ഇന്ത്യയുടെ ടി20 നായകനാകുമെന്ന് കരുതിയിരുന്നെങ്കിലും കോച്ച് ഗൗതം ഗംഭീറും സെലക്ടര്‍മാരും സൂര്യകുമാര്‍ യാദവിനെ നായതനാക്കാനാണ് താല്‍പര്യപ്പെട്ടത്. ഇതോടെ മുംബൈ ഇന്ത്യൻസിലെ ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം സംബന്ധിച്ചും ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. വരാനിരിക്കുന്ന സീസണില്‍ മുംബൈ ഇന്ത്യൻസിലും സൂര്യകുമാര്‍ നായകനായി എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക്കിനെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ച് രോഹിത് ശര്‍മക്ക് പകരം ക്യാപ്റ്റനാക്കിയത്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ സീസണില്‍ നിറം മങ്ങിയ ഹാര്‍ദ്ദിക്കിന് കീഴില്‍ മുംബൈ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios